ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 19/05/2015) കുഞ്ഞിന്റെ ആരോഗ്യമാണ് മുഖ്യമെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ അലോപ്പതി മരുന്നുകള്‍ കഴിക്കരുത്. ചില മരുന്നുകള്‍ കുഞ്ഞിന്റെ ആരോഗ്യത്തെതന്നെ ബാധിക്കും. ടെട്രാ സൈക്കിള്‍ എന്ന മരുന്ന് അമ്മ കഴിച്ചാല്‍ അതിന്റെ അംശം മുലപ്പാലിലൂടെ കുഞ്ഞിലെത്തും. അത് പല്ലിന്റെ നിറത്തെ ബാധിക്കും. വെള്ളനിറത്തിനു പകരം ഇരുണ്ട നിറമാകും. തലവേദനയും ചെറിയ പനിയും വന്നാല്‍ സ്വയം ഡോക്ടറായി ആസ്പിരിനും പാരസെറ്റാമോളും കഴിക്കുന്നവരാണ് മിക്ക അമ്മമാരും. ഇത് രണ്ടും അപകടമാണ്. കുഞ്ഞിന്റെ ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതാണ് ആസ്പിരിന്‍. എന്നാല്‍ പാരസെറ്റാമോള്‍ അതിനേക്കാള്‍ അപകടമാണ്. ചില പനി മരണങ്ങള്ക്കുപോലും കാരണമാകുന്നത് പാരസെറ്റാമോളിന്റെ അമിത ഉപയോഗമാണ്. ഇവ കുഞ്ഞുങ്ങളുടെ ശരീരത്തിലെത്തിയാല്‍ അപകടമാണ്.
അമ്മമാര്‍ അധികം കാപ്പി കുടിക്കുന്നതും കുഞ്ഞിന് ദോശം ചെയ്യും. പൊട്ടാസ്യം അയഡൈഡ് കലര്‍ന്ന ചുമ നിവാരണി കഴിക്കുന്നത് കുഞ്ഞിന്റെ തൈറോയ്ഡിനെയാണ് ബാധിക്കുക. അമ്മ ബിപിക്കുള്ള പ്രിസ്പനോള് കഴിച്ചാല്‍ കുഞ്ഞിന്റെ ഹൃദയത്തെ ബാധിക്കും. ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ അമ്മയുടെ രോഗശമനത്തിന് മരുന്നുകള്‍ കൂടിയേതീരൂ എന്നാണെങ്കില്‍ തത്ക്കാലം മുലകൊടുക്കുന്നത് നിര്‍ത്തിവെക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കോഴിക്കോട്ടെ ഡോ. പി കെ ജനാര്ദനന് പറയുന്നു.
Keywords: Health, Kerala, Health & Fitness, Tablet, Mother, Child, Babies,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

