വൈറസ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു; സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 16.03.2020) ചൈനയില്‍ നിന്നെത്തി 10 ദിവസമായി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പത്തനംതിട്ട വല്ലന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ മരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇവര്‍ തമ്മില്‍ പരസ്പരം സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്താനാണ് ആലോചന.

വൈറസ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു; സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇറ്റലിയില്‍ നിന്നുള്ള 17 പേര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി 726 പേരാണ് വിദേശത്ത് നിന്ന് പത്തനംതിട്ടയില്‍ തിരികെ എത്തിയിരിക്കുന്നത്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മൊത്തം 29 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. പത്തനംതിട്ടയില്‍ 1250 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനകള്‍ തുടരുകയാണ്. ഇതിനായി 30 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ശബരിമലയില്‍ എത്തിയ 4066 അയ്യപ്പഭക്തരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. ജില്ലയില്‍ നിന്ന് ഇതുവരെ 94 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് ലഭിച്ച ഒമ്പത് പേരുടെ ഫലങ്ങള്‍ നെഗറ്റീവാണ്. ഒന്നര വയസുള്ള കുട്ടിയുടെ അടക്കമുള്ള 9 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്. ഇതില്‍ രോഗലക്ഷണമുള്ള പന്തളം സ്വദേശിയുടെ ഫലം ഇല്ല.

Keywords:  News, Kerala, Pathanamthitta, Diseased, Health, Death, Student, Hospital, Railway, Father of Student Died who was under Covid-19 Observation
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia