ബുദ്ധി വേണോ അതോ ഫാസ്‌റ് ഫുഡ് വേണോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബുദ്ധി വേണോ അതോ ഫാസ്‌റ് ഫുഡ് വേണോ?
ലണ്ടന്‍: കാലത്തിനിപ്പോള്‍ ശരവേഗമാണ്. ആര്‍ക്കും ഒന്നിനും നേരമില്ല. എല്ലാം ഫാസ്റ്റായി. എല്ലാമെന്നുവച്ചാല്‍ ഭക്ഷണംപോലും. എന്നാല്‍  ഫാസ്‌റ് ഫുഡ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സ്വാധീനിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

വീട്ടില്‍നിന്ന് പാകം ചെയ്ത ആഹാരം കഴിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ഫാസ്‌റ് ഫുഡ് കഴിക്കുന്ന കുട്ടികളില്‍ ഐ.ക്യു ലവല്‍ കുറഞ്ഞിരിക്കുമെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരായ സ്‌റെമ്മും സംഘവും തെളിയിക്കുന്നത്. ബാല്യകാലങ്ങളില്‍ കിട്ടുന്ന പോഷകാംശമുള്ള ആഹാരമാണ് ബുദ്ധിവളര്‍ച്ചയെ സഹായിക്കുക എന്നത് എല്ലാവര്‍ക്കും സാധാരണ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഫാസ്‌റ് ഫുഡ് ഭക്ഷണങ്ങള്‍ ബുദ്ധിവളര്‍ച്ചയെ പിന്നോട്ടടിക്കുന്ന കാര്യം പലപ്പോഴും മനസ്സിലാക്കാതെ പോകുന്നു എന്ന് സ്‌റെം വ്യക്തമാക്കുന്നു.

ബ്രിട്ടനിലെ 4,000ത്തോളം കുട്ടികളെ പഠനവിധേയമാക്കിയപ്പോളാണ് ഇക്കാര്യം ഗവേഷകര്‍ കണ്ടെത്തിയത്. സാമൂഹികസാമ്പത്തിക അടിയത്തറയനുസരിച്ചും ബുദ്ധിവികാസത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന മിക്ക രക്ഷിതാക്കളും അവരുടെ മക്കള്‍ക്ക് മികച്ച ഭക്ഷണം നല്‍കുന്നത് അവരുടെ തലച്ചോറിന്റെ വികാസം വര്‍ദ്ധിപ്പിച്ച് ബുദ്ധിവളര്‍ച്ചയുണ്ടാക്കുന്നു. എന്നാല്‍ ഇടത്തരക്കാരായ രക്ഷിതാക്കള്‍ ഫാസ്‌റ് ഫുഡിനെ ആശ്രയിക്കുന്നത് നേര്‍ വിപരീത ഫലമാണ് സൃഷ്ടിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായി.

ഇടത്തരക്കാരായ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പഠനത്തില്‍ പിന്നോക്കം നില്‍ക്കാനുള്ള പ്രധാനകാരണം ഭക്ഷണ രീതിയാണെന്നാണ് ഗവേഷകയായ സ്‌റം വ്യക്തമാക്കുന്നത്. ഈയിടെ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലും സമാനമായ ഫലങ്ങളാണ് പുറത്തു വന്നത്.

ഇനി നിങ്ങള്‍ക്ക് തീരുമാനിക്കും. വരും തലമുറ ബുദ്ധിയില്ലാത്തവരായി വളരണോ എന്ന്.

SUMMARY:
Feeding families a nutritious diet is increasingly important amid the finding that fast food can lead to lower intelligence in children. Research carried out at Goldsmiths, University of London, identified a link between poor diet and lower IQ scores in children aged between three and five.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia