ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 04.01.2022) വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഡേവിസ് ചിറമ്മലുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യയുമായും ആസ്റ്റര്‍ ഗ്രൂപ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ ആന്‍ഡ് കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍. തൃശ്ശൂരില്‍ ഫാ. ഡേവിസ് ചിറമ്മലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Aster mims 04/11/2022
                    
ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍

സഹകരണത്തിന്റെ ഭാഗമായി കേരളത്തിലെ ആസ്റ്റര്‍ ഗ്രൂപിന്റെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി എന്നിവിടങ്ങളില്‍ കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആസ്റ്റര്‍ ഡി എം ഫൗന്‍ഡേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെയാണ് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇതിന് പുറമെ കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യയും ഫാ. ഡേവിസ് ചിറമ്മലും നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Keywords:  Farhan Yasin, Director, Aster Group, announces collaboration with  Fr. Davis Chirammal's Kidney Federation of India, Thrissur, News, Health, Health and Fitness, Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia