ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചവര്‍ താമസിക്കുന്ന 2 ഫ് ളാറ്റുകള്‍ തകരഷീറ്റ് ഉപയോഗിച്ച് അടച്ചു; 2 കുഞ്ഞുങ്ങളും യുവതിയും പ്രായമായ ദമ്പതികളും അടക്കമുള്ള കുടുംബത്തോട് ഈ ക്രൂരത കാട്ടിയത് തദ്ദേശ സ്ഥാപനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചവര്‍ താമസിക്കുന്ന 2 ഫ് ളാറ്റുകള്‍ തകരഷീറ്റ് ഉപയോഗിച്ച് അടച്ചു; 2 കുഞ്ഞുങ്ങളും യുവതിയും പ്രായമായ ദമ്പതികളും അടക്കമുള്ള കുടുംബത്തോട് ഈ ക്രൂരത കാട്ടിയത് തദ്ദേശ സ്ഥാപനം; ഒടുവില്‍ വിവാദമായതോടെ മാപ്പുപറഞ്ഞ് തടിയൂരി

ബംഗളൂരു: (www.kvartha.com 24.07.2020) ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചവര്‍ താമസിക്കുന്ന ഫ് ളാറ്റുകള്‍ തകര ഷീറ്റുകൊണ്ട് മൂടി അധികൃതരുടെ ക്രൂരത. യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളും താമസിക്കുന്ന ഫ് ളാറ്റാണ് തദ്ദേശ സ്ഥാപനം തകരഷീറ്റ് ഉപയോഗിച്ച് അടച്ചത്. ഒടുവില്‍ സംഭവം വിവാദമായതോടെ ഷീറ്റ് മാറ്റി. വ്യാഴാഴ്ച വൈകുന്നേരമാണ് ഷീറ്റുകള്‍ മാറ്റിയത്. ഇതേ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന സതീഷ് സംഗമേശ്വരന്‍ എന്നയാള്‍ ഫ് ളാറ്റിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

'കോവിഡ് സ്ഥിരീകരിച്ചതോടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക് രണ്ട് ഫ് ളാറ്റുകള്‍ അടച്ചു. രണ്ടു ചെറിയ കുട്ടികളുമായി യുവതിയും പ്രായമേറിയ ദമ്പതികളും കഴിയുന്ന ഫ് ളാറ്റുകളാണ് ഷീറ്റുപയോഗിച്ച് അടച്ചിരിക്കുന്നത്. ഒരു തീപിടിത്തമുണ്ടായാല്‍ ഇവരെന്തു ചെയ്യും ബിബിഎംപി കമ്മിഷണര്‍? കണ്ടെയ്‌മെന്റിന്റെ ആവശ്യകത ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ന്യായീകരണം അര്‍ഹിക്കുന്നതല്ല' - എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സതീഷ് കുറിച്ചു.

ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചവര്‍ താമസിക്കുന്ന 2 ഫ് ളാറ്റുകള്‍ തകരഷീറ്റ് ഉപയോഗിച്ച് അടച്ചു; 2 കുഞ്ഞുങ്ങളും യുവതിയും പ്രായമായ ദമ്പതികളും അടക്കമുള്ള കുടുംബത്തോട് ഈ ക്രൂരത കാട്ടിയത് തദ്ദേശ സ്ഥാപനം

വിവരം പുറത്തറിഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. ബിബിഎംപി കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ് സംഭവത്തില്‍ മാപ്പു പറയുകയും തകര ഷീറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. 'വീടിനു മുന്നില്‍ വച്ചിരിക്കുന്ന തടസം എത്രയുംവേഗം നീക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാവരെയും അത്യധികം ബഹുമാനത്തോടെ കരുതണമെന്നാണ് പറഞ്ഞിട്ടുള്ളത്. രോഗബാധിതരായവരെ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് രോഗം പകരാതെയിരിക്കുകയുമാണ് കണ്ടെയ്ന്‍മെന്റിലൂടെ ലക്ഷ്യമിടുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

Keywords:  Families Inside, Bengaluru Civic Body Sealed Houses. Apologises After Row, Bangalore, News, Health, Health & Fitness, Criticism, Controversy, Social Network, National, Family.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia