ഡ്രോണ്‍ പറന്നപ്പോള്‍ കണ്ടെത്തിയത് കള്ളവാറ്റ് കേന്ദ്രങ്ങള്‍: ഇരിട്ടിയില്‍ ലോക്ക് ഡൗണ്‍ കാഴ്ചകളിങ്ങനെ
Mar 30, 2020, 13:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 30.03.2020) ലോക്ക്ഡൗണ്‍ ലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇരിട്ടിയിലും മലയോര മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം തുടങ്ങി. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴ വളപ്പില്‍ , സി ഐ എ കുട്ടികൃഷ്ണന്, എസ് ഐ മാരായ എ ബി രാജു, എം ജെ മാത്യു തുടങ്ങിയവരുടെനേതൃത്വത്തില് ഞായറാഴ്ച രാവിലെ ഇരിട്ടി ടൗണില്‍ നിന്നുമാണ് നിരീക്ഷണം തുടങ്ങിയത്.
റോഡുകള്‍ക്ക് പുറമേ മറ്റു മേഖലകളില്‍ ജനങ്ങള്‍ കൂട്ടം കൂട്ടുന്നതും, വ്യാജവാറ്റ് പോലുള്ള കേന്ദ്രങ്ങള്‍ കണ്ടെത്താനും ഡ്രോണുകള്‍ കൊണ്ടുള്ള നിരീക്ഷണങ്ങളിലൂടെ കഴിയും. ഇരിട്ടിയുടെചില മേഖലകളില്‍ നടത്തിയ നിരീക്ഷണത്തില്‍ ചിലയിടങ്ങള്‍ ആളുകള്‍ കൂട്ടം കൂടിയതായികണ്ടെത്തിയുട്ടുണ്ട്. എന്നാല്‍ ഡ്രോണ്‍ നിരീക്ഷണം ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഓടി മാറി. വ്യാജവാറ്റ് കേന്ദ്രങ്ങളാണോ എന്ന് സംശയിക്കത്തക്ക രീതിയിലുള്ള ചില ഷെഡ്ഡുകളും നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രാദേശികമായിഇത്തരം സംഭവങ്ങള്‍ നടക്കുന്നതായിഅറിവുള്ളവര് പൊലീസിന് വിവരം കൈമാറണമെന്നും ഡി വൈ എസ് പി അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മലയോര മേഖലകളില്‍ അടക്കം ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.കേരളാ പൊലീസിന്റെ കീഴിലുള്ള സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടന്നുവരുന്നത്.
മുന്നൂറ്റി അന്‍പതോളം ഡ്രോണുകള്‍ ഒരുക്കിയാണ്ഇപ്പോള് കേരളത്തില്ആകാശ നിരീക്ഷണം നടന്നുവരുന്നത്. സംസ്ഥാനത്തെ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുടെ ആറോളംകോഡിനേറ്റര്മാരാണ് ഇത്രയും ഡ്രോണുകള്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്ഇതിലെരണ്ട് കോഡിനേറ്റര്‍മാരായ അഖില്‍ പുതുശ്ശേരി, എ ബി അനൂപ് എന്നിവരുടെ നിയന്ത്രണത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിവരുന്നത്.
Keywords: False centers found as drone flies lockdown views in Iritty, Kannur, News, Police, Road, Liquor, Health, Health & Fitness, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.