നാ​ര​ങ്ങാ വെ​ള്ളം കു​ടി​ച്ചാ​ല്‍ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന രീ​തി​യി​ല്‍ ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദ സന്ദേശം: പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 02.04.2020) പരിയാരത്തുള്ള കണ്ണൂർ ഗവ.മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ഷ​റ​ഫി​ന്‍റേ​തെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ഓ​ഡി​യോ സ​ന്ദേ​ശം വ്യാ​ജമാണെന്ന് തെളിഞ്ഞു. നാ​ര​ങ്ങാ വെ​ള്ളം കു​ടി​ച്ചാ​ല്‍ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന രീ​തി​യി​ലു​ള്ള ഓ​ഡി​യോ ആ​ണ് ഡോ. ​അ​ഷ​റ​ഫി​ന്‍റേ​തെ​ന്ന രീ​തി​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ താ​ന്‍ ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പിക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും കാ​ണി​ച്ച് ഡോ. ​അ​ഷറ‍​ഫ് പരിയാരം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡോ​ക്ട​ര്‍ അ​ഷ​റ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് പരിയാരം പൊ​ലീ​സ് അറിയിച്ചു.


നാ​ര​ങ്ങാ വെ​ള്ളം കു​ടി​ച്ചാ​ല്‍ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന രീ​തി​യി​ല്‍ ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദ സന്ദേശം: പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ഇതിനിടെ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ഏ​പ്രി​ല്‍ ഏ​ഴി​ന് അ​വ​സാ​നി​ക്കും എ​ന്ന രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. മാ​ര്‍​ച്ച് 12, 31 തീ​യ​തി​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞു​വ​രു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി നി​ശ്ച​യി​ക്കു​ന്ന​ത്.

ഇ​തു​പ്ര​കാ​രം ഒ​രു വ്യ​ക്തി കോ​വി​ഡ്-19 ബാ​ധി​ത​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​തി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ചാ​ണ് അ​യാ​ളു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി 14 ദി​വ​സ​മാ​ണോ 28 ദി​വ​സ​മാ​ണോ എ​ന്ന് നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് ഒ​രു അ​പ​ക​ടം കു​റ​ഞ്ഞ (ലോ ​റി​സ്‌​ക്) സ​മ്പ​ര്‍​ക്ക​മാ​ണെ​ങ്കി​ല്‍ 14 ദി​വ​സ​വും അ​പ​ക​ടം കൂ​ടി​യ (ഹൈ ​റി​സ്‌​ക്) സ​മ്പ​ര്‍​ക്ക​മാ​ണെ​ങ്കി​ല്‍ 28 ദി​വ​സ​വും ആ​യി​രി​ക്കും നി​രീ​ക്ഷ​ണ കാ​ലാ​വ​ധി.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ലോ ​റി​സ്‌​ക് ആ​യ വ്യ​ക്തി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​വു​ക​യാ​ണെ​ങ്കി​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി നീ​ളും. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സു​ക​ളെ​ല്ലാം വി​മാ​ന​യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​വ​രാ​ണ്.

വി​മാ​ന​ങ്ങ​ളി​ല്‍ ഇ​വ​രു​മാ​യി ഹൈ ​റി​സ്‌​ക് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട മ​റ്റു വ്യ​ക്തി​ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, മ​റ്റു പ​രി​ച​യ​ക്കാ​ര്‍ എ​ന്നി​വ​രു​ടെ​യെ​ല്ലാം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി 28 ദി​വ​സ​മാ​യി​രി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0497-2713437, 2700194.

Keywords:  Fake message against doctor ; Police have filed a case and started investigating, Kannur, News, Health, Health & Fitness, Doctor, Police, Complaint, Case, Probe, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia