ചെര്‍പ്പുളശ്ശേരിയിലെ വ്യാജ മരുന്നു നിര്‍മ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെര്‍പ്പുളശ്ശേരി: (www.kvartha.com 06.10.2018) വ്യാജ മരുന്നു നിര്‍മ്മിച്ചു വിതരണം നടത്തുന്ന വന്‍ കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. ചെര്‍പ്പുളശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമ മരുന്നു വില്പന നടത്തുന്ന വന്‍ കേന്ദ്രം കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ കേന്ദ്രം കണ്ടെത്താനായത്. ആന്ധ്ര സ്വദേശിയുടെതാണ് ഈ കേന്ദ്രം. ഇയാളെ പിടികൂടാനായില്ല. പത്തോളം പേര്‍ ഈ സംഘത്തിലുണ്ട്.

ആരോഗ്യവകുപ്പ് സംഘം പരിശോധനക്കെത്തുന്നതു കണ്ട് ഇവര്‍ വീടിന്റെ മതില്‍ ചാടി ഓടി മറിഞ്ഞു. സംഘത്തില്‍ മൂന്നു സ്ത്രീകളും ഏഴു പുരുഷന്മാരുമാണുള്ളത്. പിടിച്ചെടുത്ത മരുന്നുകള്‍ പരിശോധനക്കയക്കും. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസും സ്ഥലത്തെത്തി. തൃക്കടീരി സ്വദേശിനിയായ നിര്‍മലകുമാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

ചെര്‍പ്പുളശ്ശേരിയിലെ വ്യാജ മരുന്നു നിര്‍മ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് പിടികൂടി

ഇവരെ പോലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്നു തെളിവെടുക്കുമെന്നറിയുന്നു. ഒറ്റമൂലി എന്ന പേരില്‍ വിവിധ മരുന്നുകളുണ്ടാക്കി പാലക്കാട് ജില്ലയിലും അയല്‍ ജില്ലകളിലും വീടുവീടാന്തരം കൊണ്ടു നടന്നു വില്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രധാനമായും സന്ധി വേദന, മുട്ടു വേദന, വേദന സംഹാരികള്‍, ലൈംഗിക ഉത്തേജക മരുന്നുകള്‍ എന്നിവയാണ് വില്പന നടത്തുന്നത്.

നിരോധിതമായ ഇംഗ്ലീഷ് മരുന്നുകള്‍ പൊടിച്ചു ചേര്‍ത്താണ് ഈ ഒറ്റമൂലി നിര്‍മാണം. നിര്‍മാണത്തിനുള്ള പല മരുന്നുകളും ഇവിടെനിന്നും കണ്ടെത്തി. ഇതില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും ഹൃദയം,വൃക്ക, കരള്‍ എന്നിവക്ക് തകരാറുണ്ടാക്കുന്നതാണ്. സംഭവം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ അടുത്ത കാലത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വ്യാജമരുന്നു നിര്‍മ്മാണ കേന്ദ്രം പിടികൂടുന്നത്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake drug manufacturing center Department of Health seized, Health, Secret, Message, Police, Seized, News, Report, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia