വനിതാ ഡോക്ടറുടെ മരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമൂലമല്ല, മറിച്ച് കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് വേദന സംഹാരി ഇഞ്ചക്ഷന്‍ നല്‍കിയിരുന്നുവെന്ന് ആരോഗ്യ വകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 27.03.2021) മധുരയില്‍ 26കാരിയായ ഡോക്ടര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന പ്രചാരണം തെറ്റെന്ന വാദവുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ് രംഗത്ത്. മധുരൈ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യോളജിയില്‍ പോസ്റ്റ് ഗ്രജ്വേഷന്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിണിയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് മരിച്ചത്. വനിതാ ഡോക്ടറുടെ മരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമൂലമല്ല, മറിച്ച് കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് വേദന സംഹാരി ഇഞ്ചക്ഷന്‍ നല്‍കിയിരുന്നുവെന്ന് ആരോഗ്യ വകുപ്പ്
Aster mims 04/11/2022 എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് ഹരി ഹരിണി മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി അഞ്ചിനാണ് ഹരി ഹരിണി കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. ഇതിന് ഒരു മാസത്തിന് ശേഷം മാര്‍ച്ച് അഞ്ചിന് ഹരി ഹരിണിക്ക് പനിയും ശരീര വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് അശോക് വിഗ്‌നേഷ് അന്ന് അവര്‍ക്ക് വേദനസംഹാരിയായ ഡൈ ക്ലോഫെനാക് സോഡിയം കുത്തിവെച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച ശേഷം ഹരി ഹരിണി ബോധരഹിതയാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മെക്കാനിക്കല്‍ വെന്റിലേഷനില്‍ ആറ് ദിവസം കഴിഞ്ഞശേഷം മാര്‍ച്ച് 11നാണ് ഹരി ഹരിണി മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

മാര്‍ച്ച് 12ന് നടത്തിയ പോസ്റ്റുമോര്‍ടത്തില്‍ ഗുരുതരമായ അലര്‍ജി റിയാക്ഷന്‍ മൂലം ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതായി ജില്ലാ പ്രതിരോധ കുത്തിവെപ്പ് ഓഫിസര്‍ ഡോ. കെ വി അര്‍ജുന്‍ കുമാര്‍ വ്യക്തമാക്കി. 'വേദനസംഹാരി കുത്തിവെച്ചത് മൂലമാകാം അലര്‍ജി റിയാക്ഷന്‍ ഉണ്ടായത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് മരണകാരണമെന്ന പ്രചാരണം തെറ്റാണ്. വേദനസംഹാരി എന്ന നിലയില്‍ വര്‍ഷങ്ങളായി ഡൈക്ലോഫെനാക് സോഡിയം കുത്തിവെക്കാറില്ല. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇത്തരം കുത്തിവെപ്പുകള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.'- ഡോ. അര്‍ജുന്‍ കുമാര്‍ പറഞ്ഞു.

അതേസമയം, ഹരി ഹരിണിയുടെ മരണം കൊലപാതകമാണെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ ആവണിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധുരൈ മെഡിക്കല്‍ കോളജില്‍ തന്നെ ജനറല്‍ സര്‍ജറിയില്‍ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുന്ന ഡോ. അശോക് വിഗ്‌നേഷുമായി കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഹരിണിയുടെ വിവാഹം. മേല അനുപ്പനാടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് മരണം എന്നതിനാല്‍ ആര്‍ഡിഒ അന്വേഷണവും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Keywords:  Fact check: Madurai doctor Hariharini's death not due to COVID-19 vaccine, say officials, Chennai, News, Health, Health and Fitness, Doctor, Dead, Case, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia