അമിതമായാല്‍ അമൃതും വിഷം; ഫെയ്‌സ്ബുക്കില്‍ ചങ്ങാതിമാരുടെ എണ്ണം കൂടുന്നത് മാനസികസമ്മര്‍ദം ഉണ്ടാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 20.11.2015) ദിവസവും തൊട്ടടുത്തിരുന്നു യാത്ര ചെയ്യുന്നവരോട് എന്തെങ്കിലും മിണ്ടാന്‍ തന്നെ പലര്‍ക്കും താത്പര്യമില്ല. ഇനിയിപ്പോള്‍ ആരെങ്കിലും ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ തന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാനേ നോക്കൂ. പക്ഷേ ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം എടുത്താല്‍ ആയിരക്കണക്കിനുണ്ടായിരിക്കും.

ഫെയ്‌സ്ബുക്കില്‍ പരമാവധി പേരെ സുഹൃത്തുക്കളാക്കാന്‍ വേണ്ടി പെടാപ്പാടു പെടുന്നവരാണ് കൂടുതല്‍ പേരും. പക്ഷേ ഇതത്ര നല്ലതല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മുന്നൂറിലധികം ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുള്ള കൗമാരക്കാര്‍ കടുത്ത മാസികസമ്മര്‍ദം അനുഭവിക്കുന്നവരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മുന്നൂറില്‍ കൂടുതല്‍ സുഹൃത്തുക്കളുള്ള കൗമാരക്കാരുടെയിടയില്‍ നടത്തിയ പഠനത്തില്‍ മാനസികസമ്മര്‍ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോളിന്റെ അളവ് മറ്റുള്ളവരെക്കാള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കാനഡയിലെ മോണ്ട്‌റിയല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. ഇതു മുന്നൂറില്‍ കൂടുതല്‍ സുഹൃത്തുക്കളുള്ളവരുടെ കാര്യം. അപ്പോള്‍ ആയിരവും അയ്യായിരവും സുഹൃത്തുക്കളുള്ള കുട്ടികള്‍ ഇതില്‍ കൂടുതല്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നു തന്നെ കരുതേണ്ടിയിരിക്കുന്നുവെന്ന് പറയുന്നു ഗവേഷണത്തിന് നേതൃത്വം കൊടുത്ത സോണിയ ലൂപിയന്‍.

കുട്ടികളില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിനു കാരണമാകുന്ന പല ഘടകങ്ങളുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ ഫെയ്‌സ് ബുക്ക് വലിയ സ്വാധീനം ചെലുത്തുന്ന ഘടകം തന്നെയാണെന്നു പറയുന്നു സോണിയ. പക്ഷേ മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനായി ഇവരെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ തന്നെയാണ് സഹായിക്കുന്നതെന്നും സോണിയ പറയുന്നു. മറ്റൊന്നുമല്ല. പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസുകള്‍ക്കും ഫോട്ടൊകള്‍ക്കുമെല്ലാം ലൈക്കോ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റോ കിട്ടിയാല്‍ മാനസികസമ്മര്‍ദത്തില്‍ നിന്നു വിമുക്തരാവുന്നവരാണ് കൂടുതല്‍ പേരും.

പന്ത്രണ്ടു മുതല്‍ പതിനേഴു വയസു വരെയുള്ള എണ്‍പത്തെട്ടു പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സമയം, ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം, മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.
 അമിതമായാല്‍ അമൃതും വിഷം; ഫെയ്‌സ്ബുക്കില്‍ ചങ്ങാതിമാരുടെ എണ്ണം കൂടുന്നത് മാനസികസമ്മര്‍ദം ഉണ്ടാക്കും

SUMMARY: Having more friends on Facebook actually causes more stress for teens, according to a study conducted by researchers from the University of Montreal. The study is among the first of its kind in the growing field of cyberpsychology that evaluated the effect of Facebook on a person's well-being.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia