സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തീരുമാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.04.2020) സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായിട്ടില്ല. അതേസമയം, അന്ത്യോദയ, അന്നയോജന കാര്‍ഡുടമകള്‍ക്കും മുന്‍ഗണാ കാര്‍ഡുടമകള്‍ക്കും ഈ മാസവും തുടര്‍ന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തീരുമാനം

അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഏപ്രില്‍ 20 മുതല്‍ കേന്ദ്രത്തില്‍ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും. സൗജന്യ റേഷന്‍ കടകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും.

രണ്ട് ദിവസങ്ങളായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന കേരളത്തിലെ ഏഴ് ജില്ലകളില്‍ തൃശൂര്‍, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തത് ആരോഗ്യവകുപ്പിന് ആശ്വാസമായി.

സ്ഥിതിഗതികള്‍ സങ്കീര്‍ണമായ കാസര്‍കോഡ് ജില്ലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനവും കര്‍ണാടകയിലെ മംഗളുരുവിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം പ്രവേശനാനുമതി നല്‍കാനുള്ള തീരുമാനവും സംസ്ഥാനത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ആശങ്കകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അയവ് വരുത്തിയിട്ടുണ്ട്.

Keywords:  Extend Covid-19 lockdown over three phases: Kerala expert committee tells Centre, Thiruvananthapuram, News, Politics, Lockdown, Health, Health & Fitness, Cabinet, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia