നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചുവപ്പ് പാടുകളും പനിയും ഉണ്ടോ? എങ്കില്‍ ഒരു നിമിഷം പോലും പാഴാക്കരുത്; കവാസാക്കി രോഗത്തെ പോലെ കുട്ടികളെ കാര്‍ന്നു തിന്നുന്ന കൊറോണയുടെ ഭയാനകമായ വേര്‍ഷന്‍ എത്തിക്കഴിഞ്ഞു; കടുത്ത പനിയും ശരീരം മുഴുവന്‍ ചുട്ടു പൊള്ളുന്ന വേദനയുമായി ഈ ഭീകരന്‍ കുഞ്ഞുങ്ങളെ കീഴടക്കും മുന്‍പ് ഡോക്ടറെ കാണുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 07.05.2020) നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചുവപ്പ് പാടുകളും പനിയും ഉണ്ടോ? എങ്കില്‍ ഒരു നിമിഷം പോലും പാഴാക്കരുത്. കവാസാക്കി രോഗത്തെ പോലെ കുട്ടികളെ കാര്‍ന്നു തിന്നുന്ന കൊറോണയുടെ ഭയാനകമായ വേര്‍ഷന്‍ എത്തിക്കഴിഞ്ഞു. കടുത്ത പനിയും ശരീരം മുഴുവന്‍ ചുട്ടു പൊള്ളുന്ന വേദനയുമായി ഈ ഭീകരന്‍ കുഞ്ഞുങ്ങളെ കീഴടക്കും മുന്‍പ് എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.

പനി, ചുമ, ശ്വാസതടസം തുടങ്ങിയവയായിരുന്നു കോവിഡ് 19 ന്റെ പൊതുവായ ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തവരിലും കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ നടത്തിയ തുടരന്വേഷണങ്ങളിലാണ്, രുചി അനുഭവപ്പെടായ്ക തുടങ്ങിയ ചില പുതിയ ലക്ഷണങ്ങളും കൊവിഡ് രോഗത്തിന് ഉണ്ടെന്ന് കണ്ടെത്തിയത്.

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചുവപ്പ് പാടുകളും പനിയും ഉണ്ടോ? എങ്കില്‍ ഒരു നിമിഷം പോലും പാഴാക്കരുത്; കവാസാക്കി രോഗത്തെ പോലെ കുട്ടികളെ കാര്‍ന്നു തിന്നുന്ന കൊറോണയുടെ ഭയാനകമായ വേര്‍ഷന്‍ എത്തിക്കഴിഞ്ഞു; കടുത്ത പനിയും ശരീരം മുഴുവന്‍ ചുട്ടു പൊള്ളുന്ന വേദനയുമായി ഈ ഭീകരന്‍ കുഞ്ഞുങ്ങളെ കീഴടക്കും മുന്‍പ് ഡോക്ടറെ കാണുക

മാത്രമല്ല, ലക്ഷണങ്ങള്‍ പ്രകടമാക്കാതെയും രോഗം മൂര്‍ച്ഛിക്കാം എന്നും തെളിഞ്ഞു. ഇതിനിടെയാണ് കൊറോണയെ കുറിച്ചുള്ള മറ്റു പുതിയ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. മനുഷ്യകുലത്തെ നാശത്തിലേക്ക് തള്ളിവിടാന്‍ അവതാരമെടുത്ത ഈ കൊലയാളി വൈറസ് കുട്ടികളില്‍ മരണകാരണം പോലും ആയേക്കാവുന്ന ഒരു പുതിയ ഇന്‍ഫ് ളമേറ്ററി സിന്‍ഡ്രത്തിന് കാരണമാകുന്നു എന്നതാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വിവിധ ആശുപത്രികളില്‍, ഇത്തരത്തിലുള്ള ലക്ഷണങ്ങളോടെ ഇന്റന്‍സീവ് കെയറില്‍ ആക്കിയ കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ കൊറോണയെ ചെറുക്കുവാനുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. അതായത്, ലക്ഷണങ്ങള്‍ പ്രകടമാക്കാതെ ഇവരെ കോവിഡ് 19 ബാധിച്ചിരുന്നു എന്ന് സാരം. ലാന്‍സ്ലെറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട്, കോറോണ പുതിയ ലക്ഷണങ്ങളോടെയും പ്രകടമാകാം എന്ന് തെളിയിക്കുന്നുവെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഏപ്രില്‍ മധ്യത്തോടെ നാലിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എട്ടോളം കുട്ടികള്‍ ലണ്ടനിലെ ഇവെലിന ചിള്‍ഡ്രന്‍സ് ആശുപത്രിയില്‍ ഇത്തരം ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയിരുന്നു. ഇവരില്‍ 14 കാരനായ ഒരു കുട്ടി, ആശുപത്രിയില്‍ എത്തിയതിനു ശേഷം ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്തു. ഇവരില്‍ ഏഴുപേര്‍, അമിതവണ്ണമുള്ളവരും ആറുപേര്‍ വംശീയ ന്യൂനപക്ഷ (ആഫ്രിക്കന്‍-ഏഷ്യന്‍ വംശജര്‍)ത്തില്‍ പെട്ടവരും ആയിരുന്നു. എല്ലാവര്‍ക്കും കഠിനമായ പനിയും, ദേഹമാകെ ചുവന്ന കുമിളകള്‍ പൊങ്ങുകയും ചെയ്തിരുന്നു. ശരീരവേദന, ഛര്‍ദി, അതിസാരം എന്നിവയും അനുഭവപ്പെട്ടിരുന്നു.

ആന്റിബോഡി ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നെങ്കിലും ഇവര്‍ എല്ലാവരും തന്നെ കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. വൈറസിനെതിരെ ഉണ്ടാകുന്ന വൈകിയുള്ള പ്രതികരണത്തിന്റെ ഭാഗമാകാം ഈ ലക്ഷണങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വിശകലനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കവാസാക്കി രോഗത്തിനോട് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ രോഗത്തിനെതിരേയും മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.

Keywords:  Experts are now warning of another coronavirus symptom in kids, 'Covid Toes', Mumbai, News, Health & Fitness, Health, Doctor, Study, Children, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia