കൊറോണ പ്രതിരോധം: ഏപ്രിൽ 15നുശേഷം രാജ്യത്ത് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് സോണുകൾ, നടപടി സമൂഹ വ്യാപനം തടയാൻ, സുപ്രധാന നിർദ്ദേശങ്ങളുമായി വിദഗ്ധ സമിതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 07.04.2020) കൊറോണ പ്രതിരോധം കാര്യക്ഷമമാക്കാനും സമൂഹ വ്യാപനം തടയാനും രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശം. രോഗത്തിന്റേയും വ്യാപനത്തിന്റേയും തീവ്രത അനുസരിച്ച് പ്രദേശങ്ങളെ ഗ്രീൻ, യെല്ലോ , റെഡ് എന്നിങ്ങനെ സോണുകളാക്കി തിരിക്കും. ഏറ്റവും സുരക്ഷിതമായ ഇടങ്ങൾ ഗ്രീൻ സോണിന് കീഴിൽ വരും. ഗ്രീൻ സോണിൽ ഭൂരിഭാഗം സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കാം.രണ്ടാം തലത്തിൽ നിൽക്കുന്നതാണ് യെല്ലോ സോൺ. ഇവിടെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ തുടരണം. ഹോട്ട് സ്പോട്ട് എന്നറിയപ്പെടുന്നതാണ് റെഡ് സോൺ. ഇവിടെ കർശനമായ നിയന്ത്രണങ്ങൾ തുടരണമെന്നാണ് നിർദ്ദേശം. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ബല്ലയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിനു ശേഷമാണ് ഈ നിർദ്ദേശം പ്രധാനമന്ത്രി മുമ്പാകെ സമർപ്പിച്ചത്.


കൊറോണ പ്രതിരോധം: ഏപ്രിൽ 15നുശേഷം രാജ്യത്ത് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് സോണുകൾ, നടപടി സമൂഹ വ്യാപനം തടയാൻ, സുപ്രധാന നിർദ്ദേശങ്ങളുമായി വിദഗ്ധ സമിതി

ലോക്ക് ഡൗൺ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണ് ഇന്ത്യയെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഈ സാഹചര്യത്തിൽ മൂന്ന് സോണുകളായി തിരിച്ചുള്ള പ്രവർത്തനം രോഗ വ്യാപനം തടയാൻ സഹായകമാകുമെന്നും നിർദ്ദേശത്തിലുണ്ട്.
ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ച 62 ജില്ലകൾ പൂർണമായും അടച്ച് കൊണ്ടുള്ള നിയന്ത്രണങ്ങൾ തുടരണമന്നാണ് മറ്റൊരു നിർദ്ദേശം. കുടിയേറ്റ തൊഴിലാളികളെ തങ്ങളുടെ സ്വദേശത്തേക്ക് എത്തിക്കുകയെന്നുള്ളതാണ്. ലോക്ക് ഡൗണിനെ തുർന്ന് കടുത്ത പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. നിയന്ത്രണങ്ങൾക്കിടെ ജോലിയും ഭക്ഷണവും ഇല്ലാതായതോടെ പലരും ജൻമനാട്ടിലേക്ക് പലായനം ചെയ്തിരുന്നു. ഇവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും കഴിയണം. ഇവരെ പ്രത്യേകം ട്രെയിനിൽ കർശന നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് രോഗം ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി സ്വന്തം നാട്ടിൽ എത്തിക്കുകയെന്നതാണ് നിർദ്ദേശം.


കൊറോണ പ്രതിരോധം: ഏപ്രിൽ 15നുശേഷം രാജ്യത്ത് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് സോണുകൾ, നടപടി സമൂഹ വ്യാപനം തടയാൻ, സുപ്രധാന നിർദ്ദേശങ്ങളുമായി വിദഗ്ധ സമിതി

ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ രൂപീകരിച്ച 11 അംഗ സംഘം നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുകളയണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. ആഭ്യന്തര വിമാന സർവീസുകളും ചെറിയ രീതിയിൽ അനുവദിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്നുള്ള എല്ലാ സർവീസുകൾക്കും നിലവിലുള്ള നിയന്ത്രണം തുടരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ തുറന്ന് പ്രവർത്തിക്കാം. ഒരു പ്രദേശത്തെ നിശ്ചിത എണ്ണം ഷോപ്പുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന തരത്തിലത്തിലേക്ക് ക്രമീകരിക്കും. മറ്റ് കടകളിലെ തിരക്ക് ഒഴിാക്കാൻ ഇത് സഹായകമാകുമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ചുള്ള അന്തിമ തിരുമാനം മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് 'എകണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

ലോക്ക് ഡൗൺ അവസാനിക്കാൻ വെറും ഏഴ് ദിവസം മാത്രമാണ് ബാക്കി. എന്നാൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റിട്ടുണ്ട്.  രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന ആശങ്ക ആരോഗ്യ വിദഗ്ദരും പങ്കുവെയ്ക്കുന്നു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർത്ഥനയാണ് സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് നടത്തിയിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി മുതിർന്ന ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രിമാരുമായും ചർച്ച നടത്തി. സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കണം. അതുകൊണ്ട് തന്നെ ലോക്ക് ഡൗണിന് പിന്നാലെ ശ്രദ്ധ ചെലുത്തേണ്ട പത്ത് മുൻഗണന മേഖലകളും പത്ത് നിർണായ തിരുമാനങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു.

Summary: Expert Committee gives report to Prime Minister to form three zones in India to prevent Social Spreading
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia