ജയലളിതയുടെ കള്ള ഒപ്പിട്ട് ചിലര്‍ അധ്യക്ഷസ്ഥാനം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് എംപി ശശികല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 10.10.2016) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നു പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് എഴുതിയ കത്തിലാണു ശശികല ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ ഒപ്പ് സൂക്ഷ്മമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു.

അച്ചടക്ക ലംഘനത്തിനാണ് നേരത്തെ ശിശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ എംപി സ്ഥാനം രാജിവയ്ക്കാന്‍ ശശികല ഇതുവരെ തയാറായിട്ടില്ല. അതിനിടെ ചെന്നൈയിലെത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. 

തമിഴ്‌നാട്ടിലുടനീളം ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുകയാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടര്‍ന്ന് ആത്മഹത്യകളും നടന്നിരുന്നു. ഇക്കഴിഞ്ഞ സപ്തംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും ബാധിച്ച് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജയലളിതയുടെ കള്ള ഒപ്പിട്ട് ചിലര്‍ അധ്യക്ഷസ്ഥാനം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് എംപി ശശികല


Keywords:  Expelled AIADMK MP Sasikala Pushpa writes to Tamil Nadu Governor, warns of Jayalalithaa's signature forgery, Chennai, Hospital, Treatment, Chief Minister, Letter, Resigned, Health, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia