നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം മറച്ചുവെച്ചു; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും കൊവിഡ്
Apr 10, 2020, 19:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.04.2020) രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടായ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്താതിരുന്നതിന് പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ പ്രദേശത്തെ കൗണ്‍സിലറാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ. ഇയാളുടെ അശ്രദ്ധമൂലം ഇവരുടെ ഗ്രാമമായ തെക്ക് പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ദീന്‍പൂര്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ഇവിടുത്തെ താമസക്കാര്‍ക്ക് പുറത്തുപോകാനാവത്ത സ്ഥിതിയിലാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും അംബേദ്കര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. നേരത്തെ നിസാമുദ്ദീന്‍ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ഇവിടം സന്ദര്‍ശിച്ചവരോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. നേരത്തെ അന്വേഷണത്തിനിടെ പൊലീസ് മര്‍ക്കസ് സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് വിശദമായ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം തുറന്ന് സമ്മതിച്ചത്.
കൊവിഡ് രോഗത്തെ തുരത്താന്‍ രാജ്യം മുഴുവനും കഠിനശ്രമം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ അശ്രദ്ധ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയുമൊക്കെയാണ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുന്നത്. എന്നാല്‍, മുന്നറിയിപ്പ് അവഗണിക്കുന്നവരും കൂട്ടത്തിലുണ്ട്.

Keywords: Ex-Delhi Congress Leader Booked For Spreading Coronavirus To His Family, Locality, News, New Delhi, Case, Congress, Visit, Lockdown, Patient, Warning, National, Health, Health & Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.