'നിങ്ങളുടെ പിതാവിനു പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല'; വിവാദ പ്രസ്താവനയുമായി വീണ്ടും യോഗാ ഗുരു ബാബാ രാംദേവ്
May 27, 2021, 19:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: (www.kvartha.com 27.05.2021) അലോപ്പതി മരുന്നുകള്‍ മരണത്തിന് ഇടയാക്കുമെന്ന് പറഞ്ഞ യോഗാ ഗുരു ബാബാ രാംദേവ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. 'നിങ്ങളുടെ പിതാവിനു പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല' എന്നാണ് പുതിയ പ്രസ്താവന. സമൂഹമാധ്യമത്തില്‍ 'അറസ്റ്റ് രാംദേവ്' എന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണു പ്രതികരണം. അവര്‍ വെറുതെ ബഹളമുണ്ടാക്കുകയാണെന്നും രാംദേവ് പറഞ്ഞു.

ലക്ഷക്കണക്കിനു രോഗികള്‍ അലോപ്പതി മരുന്നു കഴിച്ചു മരിച്ചുവെന്നു രാംദേവ് പറഞ്ഞതാണ് വിവാദമായത്. പരാമര്‍ശം തെറ്റാണെന്നു സമ്മതിച്ചു സമൂഹമാധ്യമങ്ങളില്‍ വിഡിയോ നല്‍കണമെന്നും കോവിഡിനുള്ള മരുന്നാണ് 'കൊറോനില്‍ കിറ്റ്' എന്ന പരസ്യം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തിയിരുന്നു. വക്കീല്‍ നോടിസും അയച്ചു.
15 ദിവസത്തിനകം രേഖാമൂലം മാപ്പു പറഞ്ഞില്ലെങ്കില്‍ 1000 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയെടുക്കുമെന്നും ഐഎംഎ ഉത്തരാഖണ്ഡ് സെക്രടറി അജയ് ഖന്ന നോടിസില്‍ പറയുന്നു. സര്‍കാര്‍ മാര്‍ഗനിര്‍ദേശത്തെയും ചികിത്സയെയും വെല്ലുവിളിക്കുകയും വാക്‌സിനേഷനെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതിനാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
Keywords: Even their father cannot arrest me: Ramdev in another video, Politics, Health, Health and Fitness, Criticism, Protesters, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.