ലാബ് ടെക്നീഷ്യനും ഭര്‍ത്താവിനും കോവിഡ്: രാമന്തളി, എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍:  (www.kvartha.com 28.07.2020) രാമന്തളി, എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യയ്ക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്  ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും  ക്വാറന്റീനില്‍ പോകാന്‍  ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആശുപത്രി അടച്ചിടാനും  പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ലാബ് ടെക്നീഷ്യനും ഭര്‍ത്താവിനും കോവിഡ്: രാമന്തളി, എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചിട്ടു

രാമന്തളി പി.എച്ച്.സി.യിലെയും എട്ടിക്കുളം പി.എച്ച്.സി.യിലെയും ലാബ് ടെക്നീഷ്യയായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിനിയായ യുവതിക്കാണ് റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്. ആള്‍ക്കൂട്ടം രൂപപ്പെടുന്നയിടങ്ങളിലെ ആളുകളില്‍ ചിലരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എട്ടിക്കുളത്ത് 50 പേരെയും രാമന്തളിയില്‍ 30 പേരെയുമാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ രണ്ട് ആശുപത്രികളിലായി  ജോലി ചെയ്യുന്ന ലാബ് ടെക്നീഷ്യയായ യുവതിയില്‍ കോവിഡ്ബാധ കണ്ടെത്തുകയായിരുന്നു.യുവതിയെ ആശുപത്രിയില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭര്‍ത്താവിനെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഇയാള്‍ക്കും കോവിഡ്ബാധ കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ വിശദമായ പരിശോധന നടത്തുന്നുണ്ടെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി രണ്ട്  ആശുപത്രികളും അടച്ചിടുകയാണെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പധികൃതര്‍ ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിവരികയാണ്.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സഹായത്തോടെ ലഭ്യമാകുന്ന ഡോക്ടര്‍മാരെയുപയോഗപ്പെടുത്തി ബദല്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കവും നടത്തിവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


Keywords:  Payyannur, News, Kerala, COVID-19, hospital, Health,  Ettikulam primary health center closed due to Covid for lab technician and husband 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia