പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം; സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെ ഏകോപിപ്പിക്കും, മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.05.2019) പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സംസ്ഥാനത്ത് സര്‍ക്കാര്‍--സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഏകോപന സംവിധാനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിരീക്ഷണത്തിനുമായി ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം രൂപീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനങ്ങള്‍.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ മാത്രമേ പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിപാ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കാനാണ് ഏകോപനയോഗം വിളിച്ചത്. അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തിയാല്‍ അറിയിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്തി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം; സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെ ഏകോപിപ്പിക്കും, മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി


സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടത്തി വരുന്ന പകര്‍ച്ചവ്യാധി പ്രതിരോധമാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.പകര്‍ച്ചവ്യാധി മുന്നില്‍ക്കണ്ട് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് നേരത്തെ തന്നെ സജ്ജീകരിക്കണമെന്നും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാരും മറ്റ് വിദഗ്ധ ഡോക്ടര്‍മാരും, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, diseased, Health, Health Minister, State, Report, Government, Meeting, hospital, Epidemic resistance, government and private hospitals will coordinate
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia