ഏലത്തോട്ടങ്ങളില്‍ തളിക്കുന്നത് എന്‍ഡോ സള്‍ഫാന്‍: അധികൃതര്‍ക്ക് അനക്കമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെറുതോണി : (www.kvartha.com 03.05.2017) മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുമ്പോഴും നിയന്ത്രിക്കുവാന്‍ തയ്യാറാകാതെ അധികൃതര്‍. മുന്‍പ് നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷമുള്ള കീടനാശിനികളാണ് ഇടുക്കിയിലെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ കമ്പം, തേനി, ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് കടന്നാണ് കീടനാശിനികള്‍ എത്തുന്നത്. ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

അതിരാവിലെതന്നെ തുറന്ന ജീപ്പില്‍ ചെക്ക് പോസ്റ്റ് കടക്കും. ഒപ്പം കുടിവെള്ളം എന്ന വ്യാജേന എന്‍ഡോസള്‍ഫാനും മറ്റ് കീടനാശിനികളും കലക്കിയ വെള്ളം വലിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ നിറച്ച് തോട്ടങ്ങളിലെത്തിക്കും. പരിശോധനയില്‍ കീടനാശിനികളാണെന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കാന്‍ ആളെ കിട്ടാനില്ലാത്തതും അമിതമായ തൊഴിലാളി സംഘടനകളുടെ ഇടപെടലും ഹൈറേഞ്ചിലെ പല തോട്ടം ഉടമകളും തമിഴ് തൊഴിലാളികളെ കാര്‍ഷിക വൃത്തി ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. തോട്ടങ്ങളോടുചേര്‍ന്ന് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ ജീവിതം നരക തുല്യമാണ്.

കീടനാശിനികള്‍ കലര്‍ന്ന നീര്‍ച്ചാലുകളാണ് കുടിവെള്ളത്തിനായി ഇവര്‍ ആശ്രയിക്കുന്നത്. ഇതുമൂലം പലരും ആസ്മ, ത്വക്ക് രോഗം എന്നിവകൊണ്ട് ഏറെ കഷ്ടപ്പെടുന്നു. ഈ വിവരം അടുത്തിടെ ഇന്‍ഡ്യന്‍ നാഷണല്‍ ലീഗിന്റെ തൊഴിലാളി സംഘടന നേതാക്കള്‍ കണ്ടെത്തിയായി തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. നടപടി എടുക്കാത്ത ആരോഗ്യവകുപ്പിനും കൃഷിവകുപ്പിനും എതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം.
ഏലത്തോട്ടങ്ങളില്‍ തളിക്കുന്നത് എന്‍ഡോ സള്‍ഫാന്‍: അധികൃതര്‍ക്ക് അനക്കമില്ല

കര്‍ഷകന്റെയും സാധാരണക്കാരന്റെയും സര്‍ക്കാര്‍ ഭരിക്കുന്ന ഈ സമയത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മലയോര മേഖലയിലെ ജനതയുടെ പ്രതീക്ഷ. വേനല്‍ കാലത്ത് ഏലത്തോട്ടങ്ങളില്‍ ഉപയോഗം കുറഞ്ഞെങ്കിലും ഹൈറേഞ്ചിലെ പച്ചക്കറി കൃഷിക്ക് മാരകമായ കീടനാശിനികളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പാവല്‍, പയര്‍, തുടങ്ങിയ പച്ചക്കറി ഇനങ്ങളിലാണ് കൂടുതലായി കീടനാശിനി ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍ വാഴകൃഷിക്കും ഉഗ്രവിഷമുള്ള കീടനാശിനി ഉപയോഗിക്കുന്നതോടെ പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അടിയന്തിരമായി ആരോഗ്യ വകുപ്പും കൃഷിവകുപ്പ് അധികൃതരും വിഷയത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Also Read:
അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍


Keywords: Endosulfan using Cardomom plantation,Farmers, Drinking Water, News, Leaders, Health, Press meet, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia