എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ 1600 പേര്‍; 600 പേരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചു; ഇരകളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്താതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 03.02.2019) എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ 1600 ലധികം പേര്‍ കാസര്‍കോട്ടുണ്ടെന്നും 600 പേരെ ഉള്‍പ്പെടുത്താനുള്ള നേരത്തെയുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. ബാക്കിയുള്ള ആളുകളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കാസര്‍കോട്ട് മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലയില്‍ 1600 ലധികം പേരാണ് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പെടാതെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ദുരിതജീവിതം നയിക്കുന്നത്. ഇതില്‍ 600 പേരെ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനം ആയിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലായില്ല. മാത്രമല്ല, ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ബാക്കിയുള്ള 1000 ലധികം പേരെ പങ്കെടുപ്പിച്ച് കാസര്‍കോട്ട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും ഫലപ്രദമായിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ 1600 പേര്‍; 600 പേരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചു; ഇരകളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്താതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നിരുന്നു. ഹര്‍ത്താല്‍ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പലര്‍ക്കും അവസരം നഷ്ടപ്പെട്ടു. എന്നാല്‍ മറ്റൊരു മെഡിക്കല്‍ ക്യാമ്പ് കൂടി സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തയ്യാറാകാതെ എന്തിനാണ് സര്‍ക്കാര്‍ പ്രതികൂല നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എത്രയും പെട്ടെന്ന് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിദഗ്ദ ഡോക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും എന്‍ എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.

Keywords:  Endosulfan: Medical camp must be conducted in Kasargod, NA Nellikkunnu, Kasaragod, News, Kerala, Health, Endosulfan, MLA, victims, Politics, Report, Government.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia