ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.02.2018) ആരോഗ്യ വകുപ്പ് നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ യാത്രക്കാര്‍ക്ക് സൗജന്യ അടിയന്തിര വൈദ്യസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വഴികാട്ടി. ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
അപകടത്തില്‍ പെടുകയോ മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്ന ജനങ്ങള്‍ക്ക് പ്രഥമശുശ്രൂഷ നല്കി ആശുപത്രികളില്‍ എത്തിച്ച് ജീവന് രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 28-ാം തീയതി വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ് ഘാടനം നിര്‍വഹിക്കുന്നു.
പൊതുജനങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രധാന ആകര്‍ഷണമായി അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരമായ പ്രതിരോധകുത്തിവയ്പ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കുന്നതാണ് .
സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡ് / ബസ് ടെര്‍മിനല്‍/മൊബിലിറ്റി ഹബ്/ റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ പുതിയ സംരംഭം പ്രവര്‍ത്തിക്കും. അതാത് നഗരസഭകള്‍ / ഡിപ്പാര്‍ട്ട്മെന്റ് വിട്ടുതന്നിരിക്കുന്ന സ്ഥലത്താണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
തൊട്ടടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (UPHC) ഒരു എക്സ്റ്റെന്ഷന് എന്ന നിലയില്‍ കേന്ദ്രം പ്രവര്‍ത്തിക്കും. UPHC യുടെ ആഭിമുഖ്യത്തില്‍ ജോലി ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒരു പ്രത്യേക സേന എല്ലായ്പ്പോഴും കേന്ദ്രത്തില്‍ ഉണ്ടാകും. കേസുകളുടെ സ്വഭാവം അനുസരിച്ച് തൊട്ടടുത്ത UPHC മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാക്കും.
സൗജന്യ സേവനങ്ങള്‍
*യാത്രാവേളയില്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം.
*സമീപപ്രദേശത്ത് റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ.
*ഹൃദയാഘാതം തുടങ്ങിയ അപകടം പിടിച്ച അവസ്ഥകളില്പെടുന്നവര്ക്ക് പ്രഥമ ശുശ്രൂഷ.
*സ്ഥിരം ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍.
കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി യാത്രചെയ്യുന്നവര്‍ക്കും സമീപവാസികള്‍ക്കും മറ്റ് പൊതു ജനങ്ങള്‍ക്കും താഴെപ്പറയുന്ന പരിശോധനകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമായിരിക്കും.
1. രക്ത പരിശോധന (പ്രമേഹം പോലുളള രോഗമുളളവര്‍ക്ക് ഇത് ഏറെ സഹായകരമായിരിക്കും)
2. രക്തസമ്മര്‍ദം (Blood Pressure)
3. ശരീര തൂക്കം, BMI നിര്‍ണയിക്കല്‍ പോലുളളവ.
9 ലക്ഷം രൂപ വീതം ഓരോ ജില്ലകള്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്. മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് വഴികാട്ടി സജ്ജമാക്കിയിരിക്കുന്നത്. ദിനംപ്രതി പതിനായിരത്തിലേറെ ജനങ്ങള്‍ വന്നു പോകുന്ന തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Emergency Medical Aid for Passengers, Thiruvananthapuram, News, Health, Health & Fitness, Health Minister, Passengers, Accident, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.