എല്‍ഗാര്‍ കേസ്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹാനി ബാബുവിനെ ജൂണ്‍ 3 വരെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ഹൈകോടതി
Jun 2, 2021, 10:26 IST
മുംബൈ: (www.kvartha.com 02.06.2021) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹാനി ബാബുവിനെ ജൂണ്‍ 3 വരെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ബോബെ ഹൈകോടതി. ആരോഗ്യാവസ്ഥ പരിഗണിച്ച് ഹാനി ബാബുവിന് ഇടക്കാല ജാമ്യം നല്‍കണമെന്നു കാട്ടി ഭാര്യ ജെന്നി റൊവേന നല്‍കിയ ഹരജി പരിഗണിക്കുന്ന അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ഹരജിയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. അതുവരെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നാണ് ഉത്തരവ്.
ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയവെയാണ് ഹാനി ബാബുവിന്റെ കണ്ണിന് അണുബാധയും കോവിഡും ബാധിച്ചത്. അണുബാധ മൂലം ഹാനി ബാബുവിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന ആശങ്ക അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹാനി ബാബുവിനെ ജയിലില്‍ നിന്ന് സര്‍കാര്‍ മെഡികല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഹരജിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ 19 നാണ് സ്വന്തം ചെലവില്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രിയായ ബ്രീച് കാന്‍ഡിയിലേക്ക് മാറ്റിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.