മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വയോധികയ്ക്ക് കൊ വിഡ്: ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കി തുടങ്ങി
May 22, 2020, 14:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 22.05.2020) ആരോഗ്യ വകുപ്പിന് പുലിവാലായി കോ വിഡ് ബാധിച്ച വയോധിക. അറുപത്തിരണ്ടുകാരിയായ ധർമടം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് പ്രവർത്തകർ നെട്ടോട്ടമോടുകയാണ്. ഇതിനിടയിൽ ഇവരെ ചികിത്സിച്ച തലശേരിയിലെയും കോഴിക്കോട്ടെയും രണ്ട് ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോയി.
മത്സ്യവില്പനക്കാരായ മക്കളും മകളുടെ ഭർത്താവും ഉൾപ്പെടെ ഇരുപതിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ അംഗമായ ഇവർക്ക് കോവിഡ് പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപട്ടിക തയാറാക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ടുവർഷമായി ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയമായിട്ടുള്ള ഇവർക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവർ ഇപ്പോൾ കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ മുംബൈയിൽ നിന്ന് എത്തിയ മേക്കുന്ന് സ്വദേശികളായ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെയും സമ്പർക്കപട്ടിക തയാറാക്കേണ്ട സ്ഥിതിയിലാണ് അധികൃതർ. മേക്കുന്നിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് രേഖപ്പെടുത്തി അതിർത്തി കടന്നെത്തിയ ഇവർ തലശേരി നഗരത്തിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എത്തിയത്.
ഫ്ലാറ്റിലെ സെക്യൂരിറ്റി വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ദമ്പതികളെ മേക്കുന്നിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ തങ്ങൾക്ക് കോവിഡില്ലെന്നും സ്വന്തം ഫ്ലാറ്റിൽ കയറാൻ വിടാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. തുടർന്ന് മേക്കുന്നിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഫ്ലാറ്റിൽ വച്ച് സംസാരിച്ചവരുൾപ്പെടെയുള്ളവരുടെ സമ്പർക്കപട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദമ്പതികളിൽ ഭർത്താവ് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും ഭാര്യ തലശേരി ജനറൽ ആശുപത്രിയിലുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വയോധികയ്ക്ക് കൊ വിഡ് സ്ഥിരീകരിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Keywords: Elderly woman caught Covid in CM's constituency, Kannur, News, Health & Fitness, Health, Chief Minister, Pinarayi vijayan, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.