കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മലപ്പുറം കലക്ടര്‍; രാത്രി 9 മുതല്‍ ഈ മാസം 30 വരെ തുടരും
Apr 21, 2021, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 21.04.2021) കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ. എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ കലക്ടര്‍ കെ ഗോപാലകൃഷ്ണന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9 മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തിലാകും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.
കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

