ഗര്‍ഭിണിയുമായി സമ്പര്‍ക്കം; ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 11.07.2020) കോവിഡ് ബാധിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് സ്റ്റാഫ് നഴ്സുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍, തെര്‍മല്‍ സ്‌കാനിങ് പരിശോധനകള്‍ നടത്തുന്ന ആശ പ്രവര്‍ത്തക എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇവരില്‍നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം.

ഗര്‍ഭിണിയുമായി സമ്പര്‍ക്കം; ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19

ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രി ഉടന്‍ പൂട്ടി ഒപി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ചേര്‍ത്തല നഗരസഭ ആവശ്യപ്പെട്ടുണ്ട്.

Keywords: Eight including one gynecologist tested positive for covid-19 in Cherthala, Alappuzha, News, Health, Health & Fitness, Hospital, Treatment, Patient, Pregnant Woman, Doctor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia