കോവിഡ് ബാധിച്ചു മരിച്ച 61കാരിയുടെ കുടുംബത്തിലെ എട്ടു പേര്‍ക്കും വൈറസ് ബാധ; മരിച്ച സ്ത്രീക്ക് വൈറസ് പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 26.05.2020) കോവിഡ് ബാധിച്ച് കോഴിക്കോട് മരിച്ച ധര്‍മടം സ്വദേശിനിയുടെ കുടുംബത്തിലെ എട്ടുപേര്‍ കോവിഡ് ബാധിതര്‍. എന്നാല്‍ മരിച്ച സ്ത്രീക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. മരിച്ച സ്ത്രീയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം എട്ടായത്. ഇതോടെ ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകളുടെ എണ്ണം ആറായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് ധര്‍മടം സ്വദേശിയായ 61കാരി മരിച്ചത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇവര്‍ ചികിത്സയിലായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോവിഡ് ബാധിച്ചു മരിച്ച 61കാരിയുടെ കുടുംബത്തിലെ എട്ടു പേര്‍ക്കും വൈറസ് ബാധ; മരിച്ച സ്ത്രീക്ക് വൈറസ് പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല

എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം. പിന്നീട് ഈ മാസം 17-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Keywords:  Eight family members of man who tested positive for coronavirus home quarantined, Kannur, News, Health, Health & Fitness, Trending, Woman, Family, Hospital, Treatment, Medical College, Dead, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia