പരാതിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്
Mar 6, 2021, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.03.2021) പരാതിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കോവിഡ് സെര്‍ടിഫികറ്റില്‍ നിന്നാണ് മോദിയുടെ ചിത്രം നീക്കുക.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്. മോദിയുടെ ചിത്രമുള്ള സെര്‍ടിഫികറ്റ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷനെ തൃണമൂല്‍ സമീപിച്ചത്. ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് കമീഷന്‍ നിര്‍ദേശം നല്‍കിയത്.
തൃണമൂലിന്റെ പരാതിയില്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് കമീഷനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ റിപോര്‍ട് തേടിയിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍കാറിന്റെ പദ്ധതിയാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ റിപോര്‍ട് നല്‍കിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നാണ് തൃണമൂലിന്റെ ആരോപണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

