എബോള: നിരീക്ഷണത്തില്‍ 125 പേര്; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
Nov 22, 2014, 09:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.11.2014) എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 125 പേര് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിയന, സിയറ ലിയോണ, ലൈബീരിയ, എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് ആരോഗ്യ വകുപ്പ് 30 ദിവസത്തെ നിരീക്ഷണത്തില്‍ വെച്ചിട്ടുള്ളത്. ലോകത്താകമാനം ജാഗ്രത വേണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിനുശേഷം 673 പേരാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തിയത്. 30 ദിവസത്തെ നിരീക്ഷണത്തിനുശേഷം ഇതില്‍ 373 പേര് രോഗബാധിതരല്ലെന്ന് കണ്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണ സംവിധാനം സംസ്ഥാനത്തെ തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത് പൂര്‍ണമായും സുഖം പ്രാപിച്ചയാളാണെന്നും എന്നാല്‍ മൂന്നുമാസം വരെ വൈറസ് ശരീരത്തില്‍ നിലനില്ക്കാന് സാധ്യതയുണ്ടെന്നും അതിനാലാണ് ഇയാളെ കര്‍ശന നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എബോള ബാധിച്ച് 5420 പേരാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഡിസംബറിന് ശേഷം മരിച്ചിരിക്കുന്നത്. നവംബര്‍ 19 വരെയുള്ള കണക്കെടുത്താല്‍ 15145 പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.
90 ശതമാനം എബോള രോഗികളും മരിച്ചുപോകാനിടയുണ്ട്. ഈ രോഗത്തിന് മതിയായ ചികില്സകളില്ലാത്തതാണ് കാരണം. ഡ്രിപ്പ് നല്കല്, വേദനസംഹാരികള്‍, ഓക്സിജന്‍ തോത് നിലനിര്‍ത്തല്‍ തുടങ്ങിയ സഹായ ചികിത്സകള്‍ മാത്രമാണ് നിലവിലുള്ളത്.
Also Read:
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
Keywords: Thiruvananthapuram, Country, Health, Africa, New Delhi, Airport, Report, Death, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.