കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരം; മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലം, വൈറസ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി ഇപി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.06.2020) കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇപി ജയരാജന്‍. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കണ്ണൂരില്‍ വൈറസ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല, മറിച്ച് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തിനമാക്കി.

കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരം; മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലം, വൈറസ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി ഇപി ജയരാജന്‍

വ്യാഴാഴ്ചയാണ് കണ്ണൂരിലെ എക്സൈസ് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റു കോവിഡ് മരണങ്ങളില്‍ രോഗിക്ക് മുമ്പേ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പലപ്പോഴും കോവിഡ് ബാധയെ തുടര്‍ന്ന് ഈ രോഗങ്ങളും മുര്‍ച്ഛിക്കുന്നതാണ് മരണത്തിലേക്ക് വഴിതെളിച്ചത്. എന്നാല്‍ വ്യാഴാഴ്ച മരിച്ച കെപി സുനില്‍ എന്ന 28 കാരന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. രോഗം സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കം തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

മട്ടന്നൂര്‍ റേഞ്ച് ഓഫീസിലെ എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച വ്യക്തി. എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂണ്‍ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കോവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.

തുടര്‍ന്ന് 12 -ാം തീയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്. ജൂണ്‍ 14ാം തിയതി ഇരിക്കൂറിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയും നില വഷളായതിനെ തുടര്‍ന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. കടുത്ത ന്യൂമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.

Keywords:  E P Jayarajan says kannur situation is critical, Kannur, News, Minister, E.P Jayarajan, Health, Health & Fitness, Patient, Dead, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia