ഇ അഹ്‌മദ് കുഴഞ്ഞ് വീണപ്പോൾ തന്നെ മരിച്ചിരുന്നതായി അബ്ദുൽ വഹാബ് എംപിയുടെ വെളിപ്പെടുത്തൽ, അന്വേഷണം വന്നാൽ എല്ലാം തുറന്ന് പറയാമെന്നും എം പി, കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 04.02.2017) ലോക്സഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ഇ അഹ്‌മദിന്റെ മരണം വീണ്ടും വിവാദത്തിൽ. ഇ അഹ്‌മദ് പാർലമെന്റിൽ കുഴഞ്ഞ് വീണ അന്ന് തന്നെ മരിച്ചിരുന്നതായി രാജ്യസഭാ എം പിയും ലീഗ് നേതാവുമായ വഹാബ് വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാർലമെന്റിൽ ആ സമയം ഇ അഹ്‌മദിന്റെ അടുത്തുണ്ടായിരുന്ന ഒരു കേന്ദ്ര മന്ത്രിയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. സമയമാകുമ്പോൾ പറയേണ്ട സഥലത്ത് എല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പ്രസ്താവന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ഇ അഹ്‌മദ് കുഴഞ്ഞ് വീണപ്പോൾ തന്നെ മരിച്ചിരുന്നതായി അബ്ദുൽ വഹാബ് എംപിയുടെ വെളിപ്പെടുത്തൽ, അന്വേഷണം വന്നാൽ എല്ലാം തുറന്ന് പറയാമെന്നും എം പി, കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ

നേരത്തെ ഇ അഹ്‌മദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ് കേരള എംപിമാർ സഭ ബഹിഷ്ക്കരിക്കുകയും സർക്കാർ വിശദീകരണത്തിന് അവിശ്വാസ പ്രമേയ നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു.

ഇ അഹ്‌മദ് കുഴഞ്ഞ് വീണപ്പോൾ തന്നെ മരിച്ചിരുന്നതായി അബ്ദുൽ വഹാബ് എംപിയുടെ വെളിപ്പെടുത്തൽ, അന്വേഷണം വന്നാൽ എല്ലാം തുറന്ന് പറയാമെന്നും എം പി, കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ളത് ആരോപണം മാത്രമാണെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ വ്യകത്മാക്കി. ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും. ആശുപത്രിയിലെത്തുന്നവരെ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും പുലർച്ചെയാണ് മരിച്ചതെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു.

Summary: E Ahmed dead in Parliament itself, Vahab MP says, Another breaking news about E Ahmed' death controversy. The Rajya sabha MP Vahab says E Ahmed expired in parliament itself, he knew it from one central minister he was sitting near to E Ahmed
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia