Driver Paralyzed | ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; ആത്മധൈര്യം ചോരാതെ സുരക്ഷിതമായി വാഹനം ഒതുക്കി നിര്‍ത്തി 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍
Nov 21, 2022, 14:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നിട്ടും ആത്മധൈര്യം ചോരാതെ സുരക്ഷിതമായി വാഹനം ഒതുക്കി നിര്‍ത്തി 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിഗേഷി(48)നാണ് യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഞായറാഴ്ച പുലര്‍ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിഗേഷ് ഓടിച്ച ബസ്, കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം. കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദസഞ്ചാര യാത്ര പോയതായിരുന്നു ബസ്. യാത്രക്കാരുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിഗേഷ് ബസ് റോഡരിലേയ്ക്ക് സുരക്ഷിതമായി നിര്‍ത്തി. പിന്നാലെ കുഴഞ്ഞു വീണു.
വീണതിന് ശേഷമാണ് കന്‍ഡക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്. ബസില്‍ കഴുഞ്ഞ് വീണ സിഗേഷിനെ ഉടന്‍ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു സിഗേഷ് കുഴഞ്ഞ് വീണതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലിനിടയിലും സിഗേഷ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് ഉള്‍പെട്ടിരുന്നു. ബസിന്റെ ഗ്ലാസ് ഉള്‍പെടെ തകര്‍ന്നിട്ടും അദ്ദേഹം യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിച്ചിരുന്നു.
Keywords: News,Kerala,State,Kozhikode,Transport,Travel,Passengers,KSRTC,Driving,Health,hospital,Local-News, Driver saving 48 KSRTC passengers life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

