Period Cramps | ആർത്തവ വേദനയിൽ നിന്ന് ആശ്വാസം പകരാൻ ഈ പാനീയം കുടിക്കാം
മലബന്ധം കുറയ്ക്കാനും റോസ് ടീ കുടിക്കുന്നത് ഗുണകരമായി കണക്കാക്കുന്നു
കൊച്ചി: (KVARTHA) ആർത്തവ വേദന (Menstrual Pain) സാധാരണ എല്ലാ സ്ത്രീകളിലും ഉണ്ടാകുന്നതാണ്. എന്നാൽ ചിലരിൽ വളരെ കഠിനമായ വേദനയും അസ്വസ്ഥതയും ഉണ്ടാവാറുണ്ട്. ഈ സമയത്ത് നല്ല ആഹാരവും (Foods) വിശ്രമവും (Rest) ശാന്തമായ ഉറക്കവും (Sleep) പ്രധാനമാണ്. ആർത്തവ വേദന കുറയ്ക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്.
റോസ് ടീ സഹായകരമാകുമോ?
റോസാപ്പൂക്കളുടെ ദളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു തരം ഹെർബൽ ടീ ആണ് റോസ് ടീ (Rose Tea).
ആർത്തവ വേദന കുറയ്ക്കാൻ റോസ് ടീ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാനും കഠിനമായ വേദന കുറയ്ക്കാനും ആശ്വാസം പകരാനും റോസ് ടീ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്റിഓക്സിഡന്റുകളാൽ (Antioxidants) സമ്പന്നമാണ് റോസ് ടീ. ഇതിൽ ഗാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സമ്മർദം (Stress) കുറച്ചു മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്.
അമിതമായ സമ്മർദം ആർത്തവ വേദന കൂട്ടുകയും മറ്റു ശാരീരിക മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. മലബന്ധം കുറയ്ക്കാനും റോസ് ടീ കുടിക്കുന്നത് ഗുണകരമായി കണക്കാക്കുന്നു. ആർത്തവം തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പേ ഇത് കുടിക്കാവുന്നതാണ്. റോസ് ടീയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് സ്ത്രീകളിൽ ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥകൾ എളുപ്പം കുറയ്ക്കുവാൻ സഹായിക്കുമെന്നാണ് അഭിപ്രായം.
എങ്ങനെ തയ്യാറാക്കാം?
വെള്ളം തിളപ്പിക്കുക അതിലേക്ക് രണ്ടോ മൂന്നോ റോസാപ്പൂവിന്റെ ഇതളുകൾ ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം കുറച്ചു നാരങ്ങ നീര് കൂടി ചേർത്തു കുടിക്കുക. പ്രകൃതി ദത്ത ഔഷധ ഗുണങ്ങള്‍ നിറഞ്ഞ റോസ് ടീ ആർത്തവ വേദനയുടെ ശമനത്തിനായി കുടിക്കാവുന്നതാണ്. എന്നാൽ ആർത്തവ സമയത്തു അമിതമായ രക്തപ്രവാഹമോ അസഹ്യമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഒരിക്കലും സ്വയം ചികിത്സിക്കരുത്.