സൗകര്യം പോരെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മാസ്‌ക് അടക്കം അഴിച്ചു വെച്ച് ഇറങ്ങിപ്പോകാന്‍ ശ്രമം; ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളെ ഒടുവില്‍ അനുനയിപ്പിച്ചത് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 03.04.2020) സൗകര്യം പോരെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മാസ്‌ക് അടക്കം അഴിച്ചു വെച്ച് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളെ
ഒടുവില്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അനുനയിപ്പിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എയര്‍ കണ്ടിഷനോ പ്രത്യേക ടോയ്‌ലറ്റോ ഇല്ലെന്ന് പറഞ്ഞാണ് കൊവിഡ് രോഗികളായ രണ്ടുപേര്‍ ബഹളം വെച്ചത്. ഈ സൗകര്യങ്ങള്‍ തരപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ തങ്ങളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സൗകര്യം പോരെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മാസ്‌ക് അടക്കം അഴിച്ചു വെച്ച് ഇറങ്ങിപ്പോകാന്‍ ശ്രമം; ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളെ ഒടുവില്‍ അനുനയിപ്പിച്ചത് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചില പരിമിതികള്‍ ഉണ്ടെന്നും കുറച്ച് അഡ്ജസ്റ്റ് ചെയ്യണമെന്നും ജീവനക്കാര്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ചെവികൊള്ളാന്‍ തയ്യാറാകാതെ പുറത്തുപോകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇവര്‍.
ഒടുവില്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരെ ശാന്തരാക്കുകയായിരുന്നു.

കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന തലശേരി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവരില്‍ ഒരാള്‍ തലശേരി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും ചികിത്സാ കാര്യങ്ങളിലും സഹകരിക്കുന്നില്ലെന്ന വിവരം പുറത്തു വന്നത്.

തലശേരിയില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇതു ചര്‍ച്ചയാവുകയും നിസഹകരണം തുടര്‍ന്നാല്‍ ക്രിമിനല്‍ കേസെടുത്ത് ഇരുവരെയും ജയിലില്‍ അടക്കുമെന്ന് കലക്ടര്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പരാക്രമം കാണിച്ച കൊവിഡ് രോഗബാധിതര്‍ ശാന്തരായത്.

Keywords:  Dramatic incidents Thalassery general hospital, Kannur, News, Health, Health & Fitness, District Collector, Hospital, Treatment, Social Network, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia