ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍, ആരാന്നല്ലേ? 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തില്ലേ, ആ ഒന്നര വയസുകാരനെ ചികിത്സിക്കുന്ന ഡോക്ടറാണിത്; ഇതിനു മുമ്പും ഡോക്ടര്‍ ഇടപെട്ട് ഒരു കുരുന്നിന് 18 കോടിയുടെ മരുന്ന് സൗജന്യമായി ലഭ്യമാക്കിയിരുന്നു
Jul 6, 2021, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 06.07.2021) ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍, ആരാന്നല്ലേ? 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തില്ലേ, ആ ഒന്നര വയസുകാരനെ ചികിത്സിക്കുന്ന ഡോക്ടറാണിത്. കണ്ണൂരിലെ കുഞ്ഞു മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന രീതിയില്‍ മാത്രമല്ല, നേരത്തെ മലപ്പുറത്തെ ഒരു കുരുന്നിന് 18 കോടിയുടെ മരുന്ന് ഡോക്ടര്‍ ഇടപെട്ട് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തിരുന്നു. ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ആണ് ഡോ. സ്മിലു മോഹന്‍ലാല്‍.
18കോടിയുടെ മരുന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പല മാധ്യമ പ്രവര്‍ത്തകരും ദൃശ്യമാധ്യമക്കാരുമെല്ലാം ഡോക്ടറുടെ ബൈറ്റ് ചോദിച്ച് പലതവണ വിളിച്ചിരുന്നു. എന്നാല്‍ മുഖ്യധാരയിലേക്ക് വരാതെ ഒതുങ്ങിക്കൂടുകയായിരുന്നു ഇവര്‍. 2020 ഒക്ടോബര്‍ മാസത്തിലാണ് മലപ്പുറം ജില്ലയിലെ കുട്ടിക്കുവേണ്ടി 18 കോടിയോളം വില വരുന്ന ഈ മരുന്ന് ഡോക്ടറുടെ ഇടപെടലിലൂടെ സൗജന്യമായി ലഭ്യമാക്കിയത്. ഇപ്പോള്‍ ഇതാ മുഹമ്മദിനും ഇവര്‍ തന്നെ തുണയായി.
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച രോഗികളുടെ എണ്ണം നിലവില്‍ കേരളത്തില്‍ വളരെ കുറവാണ്. മാത്രമല്ല, ഫലപ്രദമായ ചികിത്സകളൊന്നും നിലവില്‍ ഈ രോഗത്തിന് നമ്മുടെ നാട്ടില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ക്ക് അധികമൊന്നും ആരും തയ്യാറായിരുന്നുമില്ല.
ഈ സാഹചര്യത്തിലാണ് ഡോ. സ്മിലുമോഹന്‍ലാല്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നത്. എസ് എം എ ബാധിതരായവരുടെ സംഘടനയായ ക്യുവര്‍ എസ് എം എയാണ് നിലവില്‍ ഈ രംഗത്ത് സജീവമായ പ്രവര്‍ത്തനം നടത്തുന്നത്. ഇവരുമായി ചേര്‍ന്നാണ് ഡോ. സ്മിലു മോഹന്‍ലാലിന്റെ ഇടപെടലുകള്‍.
Keywords: Dr. Smilu Mohanlal treats a one and a half year old boy in Kannur, Kannur, News, Health, Health and Fitness, Treatment, Doctor, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

