ചെലവ് കുറഞ്ഞ ചികിത്സാ മാതൃക: ഡോ കുഞ്ഞാലിയുടെ ആത്മകഥ പ്രകാശനം ചെയ്തു

 
Goa Governor Adv. P.S. Sreedharan Pillai releasing Dr. K. Kunhali's autobiography 'Dr. Heart'.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പുസ്തകം സത്യസന്ധവും വൈവിധ്യമാർന്നതും.
● അനുഭവജ്ഞാനത്തിന് ഊന്നൽ.
● മൂന്ന് പതിറ്റാണ്ടായി പിന്തുടരുന്നു.
● പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി.
● ഷിബു ടി. ജോസഫ് ആണ് എഴുതിയത്.

കോഴിക്കോട്: (KVARTHA) ഒട്ടേറെ ആത്മകഥകൾ വായിക്കാൻ ഇടയായിട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യമാർന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുകയും തുറന്നു പറയുകയും ചെയ്തതാണ് ഡോ. കെ. കുഞ്ഞാലിയുടെ പുസ്തകത്തെ വേറിട്ടു നിർത്തുന്നതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. 

Aster mims 04/11/2022

ഡോ. കെ. കുഞ്ഞാലിയുടെ ആത്മകഥയായ 'ഡോ. ഹാർട്ടി'ന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് അറിവുകളെക്കാൾ അനുഭവജ്ഞാനങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.

കൈകാര്യം ചെയ്ത മേഖലയിൽ തന്റേതായ പുതിയ പാത സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ഡോ. കുഞ്ഞാലിയെ വേറിട്ടു നിർത്തുന്നത്. ആത്മകഥകൾ പലതും പൊങ്ങച്ചങ്ങളായി മാറാറുണ്ട്. എന്നാൽ വസ്തുനിഷ്ഠവും സത്യസന്ധവുമായ വിവരണങ്ങളാണ് ഡോക്ടർ കുഞ്ഞാലി നടത്തിയിരിക്കുന്നത്. 

ഹൃദ്രോഗചികിത്സയിൽ ഇന്നത്തെ ചെലവേറിയ സമ്പ്രദായം സാധാരണക്കാർക്ക് താങ്ങാൻ കഴിയാവുന്നതല്ല. എന്നാൽ വളരെ വ്യത്യസ്തവും ചെലവ് കുറഞ്ഞതുമായ ചികിത്സാസമ്പ്രദായം മൂന്ന് പതിറ്റാണ്ടുകാലമായി ഡോ. കുഞ്ഞാലി സ്വീകരിച്ചിട്ടുണ്ട്. 

വാസ്തവത്തിൽ ഈ പുസ്തകം വിശദമായിത്തന്നെ അവയെല്ലാം ചർച്ച ചെയ്യേണ്ടതാണ്. ചികിത്സകൻ എന്നതിലുപരി ചികിത്സാരീതിയിൽ വ്യത്യസ്ത വഴി സ്വീകരിച്ച നല്ല മനുഷ്യനാണ് ഡോ. കുഞ്ഞാലിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഡോ. പി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ., ഡോ. സന്തോഷ് ശ്രീധർ, ഡോ. കെ. മൊയ്തു, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, എം.വി. കുഞ്ഞാമു, എം.വി. റംസി ഇസ്മായിൽ, പ്രൊഫ. മുഹമ്മദ് ഹസൻ, ഡോ. മിലിമോണി, ഡോ. ശങ്കർ മഹാദേവൻ, പി.ടി. അബ്ദുല്ലക്കോയ, എൻ.സി. അബ്ദുല്ലക്കോയ, പി.ടി. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ ആർ. ജയന്ത്കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എം.പി. ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു. പുസ്തകം എഴുതിയത് ഷിബു ടി. ജോസഫും പബ്ലിക്കേഷൻസ് പ്യൂപ്പിൾ റിവ്യൂവുമാണ്. വില - 500 രൂപ.

ഡോ. കുഞ്ഞാലിയുടെ ഈ ആത്മകഥ വായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!



Article Summary: Dr. K. Kunhali's autobiography 'Dr. Heart' released, highlighting his cost-effective cardiac treatment model.

#DrKunhali, #DrHeart, #Autobiography, #CostEffectiveTreatment, #CardiacCare, #KeralaHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia