ഹാദിയ വന്നു, ക്ലീനിക്കുമായി.. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സുപ്രീം കോടതി വരെ കയറേണ്ടിവന്ന ഡോ. അഖില അശോകന്റെ ഡോ. ഹാദിയാസ് ക്ലീനിക്ക് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 05.07.2019) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സുപ്രീം കോടതി വരെ കയറേണ്ടിവന്ന കോട്ടയം സ്വദേശിനി അഖില അശോകന്റെ ഡോ. ഹാദിയാസ് ഹോമിയോപതി ക്ലീനിക് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ ജുമാ മസ്ജിദിന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമ ഉദ്ഘാടനം ചെയ്തു.

രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയും വൈകീട്ട് 2.30 മുതല്‍ ആറ് മണി വരെയും ഡോ. അഖില അശോകന്‍, ബിഎച്ച്എംഎസ് (ഹാദിയ) രോഗികളെ പരിശോധിക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ക്ലീനിക്കില്‍ സേവനം ലഭിക്കുമെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ കെവാര്‍ത്തയോട് പറഞ്ഞു. രോഗികള്‍ക്ക് നേരത്തെ ബുക്ക് ചെയ്തും ക്ലീനിക്കിനെ സമീപിക്കാവുന്നതാണ്.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റേതും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ എം അശോകന്റെ മകള്‍ അഖില(24) എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഡോക്ടറാകാന്‍ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും അരങ്ങേറിയത്. തുടര്‍ന്ന് നീണ്ട നിയമപോരാട്ടമായിരുന്നു. ഒടുവില്‍ ഇരുവരുടെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയത്.

ഹാദിയ വന്നു, ക്ലീനിക്കുമായി.. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സുപ്രീം കോടതി വരെ കയറേണ്ടിവന്ന ഡോ. അഖില അശോകന്റെ ഡോ. ഹാദിയാസ് ക്ലീനിക്ക് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു


Keywords:  Kerala, Malappuram, News, Supreme Court of India, Doctor, Health, Dr. Hadiya's homeopathy clinic inaugurated 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia