കൊവിഡ് 19: രോഗവ്യാപനം മൂലം ബുദ്ധിമുട്ടുന്ന കേരളജനതയ്ക്ക് ആശ്വാസമായി അവശ്യ സര്‍വീസുകള്‍ക്ക് സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുമെന്ന് ഡോ ബോബി ചെമ്മണ്ണൂര്‍; തീരുമാനം കര്‍ണാടകയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനാല്‍ ചികിത്സകിട്ടാതെ കാസര്‍കോട് ഏഴു പേര്‍ മരിച്ച സാഹചര്യത്തില്‍
Apr 2, 2020, 13:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 02.04.2020) കൊവിഡ് 19 രോഗവ്യാപനം മൂലം ബുദ്ധിമുട്ടുന്ന കേരളജനതയ്ക്ക് ആശ്വാസമായി അവശ്യ സര്‍വീസുകള്‍ക്ക് സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുമെന്ന് ഡോ ബോബി ചെമ്മണ്ണൂര്‍. തീരുമാനം കര്‍ണാടകയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനാല്‍ ചികിത്സകിട്ടാതെ കാസര്‍കോട് ഏഴു പേര്‍ മരിച്ച സാഹചര്യത്തില്‍. ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. കേരള-കര്‍ണാടക സര്‍ക്കാരുകളുടെ അനുമതി കിട്ടുന്ന മുറക്ക് ഹെലി ടാക്‌സി സൗജന്യ സേവനം ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു.
രോഗികളെയും, ഡോക്ടര്‍മാരെയും മറ്റും അത്യാവശ്യ ഘട്ടങ്ങളില്‍ ഹോസ്പിറ്റലുകളില്‍ എത്തിക്കാന്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതിര്‍ത്തികള്‍ അടച്ചത് കാരണം മറ്റു സംസ്ഥാനത്തെ ആശുപത്രികളില്‍ എത്താന്‍ സാധിക്കാത്ത രോഗികള്‍ക്കും സൗജന്യ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതിനോടകം നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കൊറോണ കാലത്തെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹെലി ടാക്‌സി സൗജന്യമായി വിട്ടു നല്‍കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനും കേരളത്തിനകത്തു ജീവന്‍ രക്ഷാമരുന്നുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനും സാധിക്കും .
ഇപ്പോള്‍ പൊലീസ് - അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ആണ് അത്യാവശ്യ മരുന്നുകള്‍ ആളുകള്‍ക്ക് എത്തിച്ചു നല്‍കിക്കൊണ്ടിരിക്കുന്നത്. റോഡ് മാര്‍ഗം എത്തിക്കാനുള്ള കാലതാമസവും സമയ നഷ്ടവും ഒഴിവാക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൊവിഡ് 19 രോഗബാധ മൂലം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അടിയന്തര ഘട്ടങ്ങളില്‍പ്പോലും കഠിനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് ആശ്വാസത്തിന്റെ കൈത്താങ്ങായാണ് ഡോക്ടര്‍ ബോബി ചെമ്മണ്ണൂര്‍ തന്റെ ഹെലി ടാക്‌സിയുടെ സൗജന്യ സേവനം നടത്തുന്നത്.
റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കിക്കൊണ്ട് രോഗികളേയും ഡോക്ടര്‍മാരെയും അതിവേഗം ആശുപത്രിയില്‍ എത്തിക്കാനും ജീവന്‍രക്ഷാ മരുന്നുകള്‍ സമയബന്ധിതമായി നിര്‍ദദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിക്കാനും ബോബി ഹെലി ടാക്‌സി കൊണ്ട് സാധിക്കും. ആതുര - ജന സേവന രംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ബോബി ചെമ്മണൂര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബോബി ഹെലി ടാക്‌സിയുടെ സൗജന്യ സേവനം .

രണ്ടു കോടിയില്‍ പരം വിലമതിക്കുന്ന 200 പേര്‍ക്കുള്ള ഇഗ്ലു ലിവിങ് സ്‌പേസ് കൊറോണ രോഗികള്‍ക്കുള്ള ഐസൊലേഷനു വേണ്ടി സൗജന്യമായി വിട്ടുകൊടുത്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം മാധ്യമശ്രദ്ധ നേടിയിരുന്നു.
Keywords: Dr Boby Chemmanur says helicopter will be given away corona patients to free cost, Kochi, News, Helicopter, Health, Health & Fitness, kasaragod, Patient, Trending, Business Man, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.