ഗർഭിണികൾ കരിക്കിൻ വെള്ളം കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ? മിഥ്യയും യാഥാർത്ഥ്യവും

 
 Does Drinking Coconut Water During Pregnancy Make the Baby Fair? Myth and Reality
 Does Drinking Coconut Water During Pregnancy Make the Baby Fair? Myth and Reality

Representational Image Generated by Meta AI

● കുഞ്ഞിൻ്റെ ചർമ്മത്തിൻ്റെ നിറം പാരമ്പര്യമാണ്, ജീനുകളാൽ നിർണ്ണയിക്കപ്പെടുന്നു. 
● കരിക്കിൻ വെള്ളം കാൽസ്യം, ഇലക്ട്രോലൈറ്റ് എന്നിവയാൽ സമ്പുഷ്ടമാണ്. 
● കുഞ്ഞിൻ്റെ നിറം വർദ്ധിപ്പിക്കാൻ പ്രത്യേക ഭക്ഷണങ്ങളില്ല. 
● ആരോഗ്യകരമായ ഡയറ്റ് കുഞ്ഞിൻ്റെ ചർമ്മത്തെ സ്വാധീനിക്കും, നിറത്തെയല്ല. 

ഹന്നാ എൽദോ

(KVARTHA) ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട നിറം ലഭിക്കാൻ പല പൊടിക്കൈകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനായി ഗർഭിണികളായ സ്ത്രീകളെ പലതരം ഭക്ഷണങ്ങൾ കഴിപ്പിക്കുകയും, പലതരം എണ്ണകൾ തേച്ച് കുളിപ്പിക്കുകയും തുടങ്ങി പല കാര്യങ്ങളും ചെയ്യാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വിശ്വാസമാണ് ഗർഭിണി കരിക്കിൻ വെള്ളം കുടിച്ചാൽ കുഞ്ഞ് വെളുക്കും എന്നത്. 

അതിനാൽ ഗർഭിണികളെ ധാരാളമായി കരിക്കിൻ വെള്ളം കുടിപ്പിക്കുന്നത് സാധാരണയായി കാണാം. എന്നാൽ ഇത് ശരിയാണോ തെറ്റാണോ...? ഗർഭിണി കരിക്കിൻ വെള്ളം കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ഗർഭകാലവുമായി ബന്ധപ്പെട്ട് പല തെറ്റായ ധാരണകളും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചിലത് പണ്ടുകാലം മുതൽ കൈമാറി വന്നതാണ്. ഗർഭകാല സംബന്ധമായ പല വിവരങ്ങളും ഇന്ന് സോഷ്യൽ മീഡിയയിലും ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ് ഗർഭത്തിലെ കുഞ്ഞിൻ്റെ നിറത്തെക്കുറിച്ചുള്ളത്. 

ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാൽ കുഞ്ഞിന് വെളുപ്പ് നിറം വർദ്ധിക്കുമെന്നും, മറ്റു ചില ഭക്ഷണങ്ങൾ കഴിച്ചാൽ നിറം ലഭിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. ഇതിൽ കരിക്കിൻവെള്ളം, പാൽ, കുങ്കുമപ്പൂ കലർത്തിയ പാൽ, മുട്ടയുടെ വെള്ള, ഓറഞ്ച് എന്നിവ കഴിച്ചാൽ കുഞ്ഞിന് നിറം വർദ്ധിക്കുമെന്നും അവർ വാദിക്കുന്നു. ഈ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെങ്കിലും, ഇവ കുഞ്ഞിൻ്റെ നിറം വർദ്ധിപ്പിക്കുമെന്ന വാദം തെറ്റാണ്.

ഒരു കുഞ്ഞിൻ്റെ ചർമ്മത്തിൻ്റെ നിറം എന്നത് പോളിജെനിക് ആണ്. അതായത്, മാതാപിതാക്കളുടെ ജീനുകളിലൂടെ ലഭിക്കുന്നതാണ് അത്. കുഞ്ഞിന് മാതാപിതാക്കളുടെ അതേപോലെയുള്ള സ്കിൻ ടോൺ ഉണ്ടാകാം, അല്ലെങ്കിൽ ഇവയുടെ ഒരു കോമ്പിനേഷൻ ആകാം. ആരോഗ്യകരമായ ഡയറ്റ് കുഞ്ഞിൻ്റെ ആരോഗ്യകരമായ ചർമ്മത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. എന്നാൽ മെഡിക്കൽ വിശദീകരണമനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ കുഞ്ഞിൻ്റെ ചർമ്മത്തിൻ്റെ നിറത്തെ സ്വാധീനിക്കുന്നു എന്ന് പറയാൻ കഴിയില്ല.

കരിക്കിൻ വെള്ളം കുടിക്കുന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് കാൽസ്യം, ഇലക്ട്രോലൈറ്റ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇതിൽ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ പൊട്ടാസ്യവും മധുരവും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഗർഭിണികൾക്ക് പ്രമേഹമോ, ഹൈപ്പർടെൻഷനോ ഉണ്ടെങ്കിൽ ഇത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണവസ്തുക്കൾ ആരോഗ്യകരമാണെങ്കിലും, അത് കഴിക്കുന്നതുകൊണ്ട് കുഞ്ഞിൻ്റെ ചർമ്മനിറം വർദ്ധിക്കും എന്നത് തെറ്റായ ധാരണയാണ്.

ഓരോ കുട്ടിക്കും ദൈവം ഓരോ നിറം നൽകിയിട്ടുണ്ട്. ആ നിറങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുക. ഒരു കുട്ടി ജനിക്കുക എന്നത് തന്നെ ദൈവത്തിൻ്റെ അനുഗ്രഹമാണ്. എത്രയോ പേർ കുട്ടികളില്ലാതെ വിഷമിക്കുന്നു. അങ്ങനെയുള്ളപ്പോൾ നമ്മുടെ കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. അതിന് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്. അല്ലാതെ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ വെളുപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The belief that drinking coconut water during pregnancy will make the baby fair is a myth. A baby's skin color is determined by genetics inherited from the parents. While coconut water is healthy, it does not influence the baby's complexion.
#PregnancyMyths #BabySkinColor #CoconutWater #Genetics #Parenting #Health

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia