ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം; പ്രശ്‌നക്കാരെ കൈക്കാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കേണ്ട സാഹചര്യമെന്ന് ഐ എം എ; കോഴിക്കോട്ട് ബുധനാഴ്ച മെഡിക്കല്‍ ബന്ദ്
May 2, 2017, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 02.05.2017) ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് അവശ്യമെങ്കില്‍ ക്വട്ടേഷന്‍ നല്‍കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഭാരവാഹികള്‍. പ്രശ്‌നക്കാരെ നേരിടാന്‍ ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലുമുള്ളപോലെ പ്രത്യേകം ജീവനക്കാരെ നിയോഗിക്കുന്ന കാര്യം സമിതിയുടെ പരിഗണനയിലാണ്. ഇതുകൊണ്ടും പരിഹാരമായില്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിച്ചും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം വടകര ആശാ ഹോസ്പിറ്റലില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് നിലപാടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഐ എം എ ഭാരവാഹികള്‍ ചോദ്യങ്ങളോടായി ഇപ്രകാരം പ്രതികരിച്ചത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘടന ബുധനാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പ് നിലവിലുണ്ടെങ്കിലും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സംഘടനയുടെ കോഴിക്കോട് ജില്ലാ ഭാരവാഹിയായ ഡോ. അജിത് ഭാസ്‌കര്‍ വ്യക്തമാക്കി.
ചികിത്സാ പിഴവെന്ന് മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വാക്കുപോലും ശരിയല്ല. എങ്ങനെ ചികിത്സിക്കണണെന്നും എത്ര മരുന്ന് നല്‍കണമെന്നും രോഗികളുടെ ബന്ധുക്കളല്ല തീരുമാനിക്കേണ്ടത്. ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചാല്‍ തക്കതായ നടിപടിയെടുക്കാന്‍ ബന്ധപ്പെട്ട സമിതികളും ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലാതെ ഡോക്ടര്‍മാരെ കൈകാര്യം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല. ഡോക്ടര്‍മാരെ മര്‍ദിക്കുന്നത് കൂടാതെ ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്താനും ഇത്തരക്കാര്‍ ശ്രമിക്കുന്നു. നിരപരാധികളായ ഡോക്ടര്‍മാരാണ് ഇവരുടെ നിയമലംഘനത്തിന് ഇരകളാകുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഐ എം എ സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. എ കെ അബ്ദുല്‍ ഖാദര്‍, ജില്ലാ സെക്രട്ടറി ഡോ. രാകേഷ്, ഡോ. സി എം അബൂബക്കര്‍ പങ്കെടുത്തു.
Keywords : Doctors Strike, Kerala, Kozhikode, News, Health.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.