സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി; സമരം തുടര്‍ന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
Jan 1, 2018, 15:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.01.2018) സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണം എടുക്കാന്‍ ഡി.എം ഓട് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ജനങ്ങളുടെ ജീവന്‍ വച്ചാണ് ഡോക്ടര്‍മാര്‍ കളിക്കുന്നത്. സമരത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണ്. സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. തുടര്‍ന്നും സമരം നടത്തുന്നത് നീതികരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ മന്ത്രിയില്‍ നിന്ന് പ്രത്യേകിച്ച് ഉറപ്പുകളൊന്നും ലഭിച്ചില്ലെന്നും അതിനാലാണ് സമരം തുടരുന്നതെന്നുമുള്ള നിലപാടിലാണ് ഡോക്ടര്‍മാര്‍. അതിനിടെ സമരത്തിനായി രൂപീകരിച്ച മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിട്ടിട്ടുണ്ട്. പുതിയ സംഘടന രൂപീകരിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ സമരം തുടരുന്നത്. വെള്ളിയാഴ്ച മുതലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

Keywords: 'Doctors' strike would be dealt with sternly: KK Shailaja', Thiruvananthapuram, News, Health & Fitness, Health, Strike, Doctor, Conference, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.