വേദനകള്‍ക്ക് വിട, സോഷ്യല്‍ മീഡിയ പോസ്റ്റ് തുണച്ചു; അരുണ്‍ കുമാറിനെ തേടി ഡോക്ടര്‍മാര്‍ എത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉത്തര്‍പ്രദേശ്:    (www.kvartha.com 03.11.2016)  ദൈവം എവിടെയെന്ന് ചോദിച്ചാല്‍ സോഷ്യല്‍ മീഡിയയിലെന്ന് പറയും ഉത്തര്‍പ്രദേശ് ഫറുഖാബാദ് സ്വദേശിയായ അരുണ്‍കുമാര്‍ എന്ന ചെറുപ്പക്കാരന്‍. കാരണം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ 22കാരന്റെ കഥനകഥ ലോകം അറിയുന്നത്. ഒടുവില്‍ ആ കഥനത്തിന് പരിഹാരം കണ്ടതും ഇതേ സോഷ്യല്‍ മീഡിയ തന്നെ.

സാധാരണമനുഷ്യര്‍ക്ക് ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി പിറക് വശത്ത് ഏറ്റവും താഴെയായി അധികകാലുകളുമായായിരുന്നു അരുണ്‍ കുമാറിന്റെ ജനനം. ആകെ നാലുകാലുകള്‍. ജനിച്ചപ്പോള്‍ തന്നെ അധികകാലുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും കുട്ടിയുടെ ആരോഗ്യം ഭയന്ന് അന്ന് ഡോക്ടര്‍മാര്‍ അത് നീക്കം ചെയ്തില്ലെന്ന് അരുണിന്റെ അമ്മ കോകില ദേവി പറയുന്നു. വളര്‍ന്നപ്പോള്‍ എന്തിനും ഏതിനും ഈ അധികകാലുകള്‍ തടസമായിത്തീര്‍ന്നു. 22 വര്‍ഷങ്ങളാണ് നാലുകാലുകളുമായി അരുണ്‍കുമാര്‍ ജീവിച്ചത്. മകന്റെ ദുരവസ്ഥ വേദനിപ്പിച്ചിരുന്നെങ്കിലും ഗ്രാമവാസികള്‍ ഇങ്ങനെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അരുണിന്റെ അച്ഛന്‍ രാംസിങ് പറയുന്നു

 വേദനകള്‍ക്ക് വിട, സോഷ്യല്‍ മീഡിയ പോസ്റ്റ് തുണച്ചു; അരുണ്‍ കുമാറിനെ തേടി ഡോക്ടര്‍മാര്‍ എത്തിവേദനയും നാണക്കേടും വല്ലാതെ അലട്ടിയിപ്പോഴാണ് തന്റെ വേദനകള്‍ അവസാനിപ്പിക്കാനും അധികകാലുകള്‍ മുറിച്ചുമാറ്റുന്നതിനും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അരുണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിടുന്നത്. സോഷ്യല്‍ മീഡിയകളോടൊപ്പം മാധ്യമങ്ങളും അരുണിന്റെ വേദന ഏറ്റെടുത്തു. ഒടുവില്‍ അരുണിന്റെ വേദന ദൈവം കേള്‍ക്കുക തന്നെ ചെയ്തു

ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടി ആശുപത്രിയിലെ അധികൃതരുടെ രൂപത്തിലാണ് ദൈവം അരുണിന് മുന്നില്‍ എത്തിയത്. വാര്‍ത്തകള്‍ അറിഞ്ഞെത്തിയ ഇവര്‍ ഓപ്പറേഷന്‍ ചെയ്ത് അധികകാലുകള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചാല്‍ എല്ലാവരെയും പോലെ എനിക്കും ജീവിക്കാം. പ്രതീക്ഷയോടെ അരുണ്‍ കുമാര്‍ പറയുന്നു



Keywords:  Social Network, post, Doctor, Father, Mother, Son, Health, man, hospital, Uttar Pradesh, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia