അസഹനീയമായ വയറുവേദന; 18 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് വളര്‍ച്ചയെത്താത്ത ഭ്രൂണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 03.08.2021) 18 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് വളര്‍ച്ചയെത്താത്ത ഭ്രൂണം. അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വളര്‍ച്ചയെത്താത്ത ഭ്രൂണം കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത്.
Aster mims 04/11/2022

അസഹനീയമായ വയറുവേദന; 18 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് വളര്‍ച്ചയെത്താത്ത ഭ്രൂണം

ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തെന്ന് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു. 400 ഗ്രാം ഭാരമുള്ള ഭ്രൂണമാണ് പുറത്തെടുത്തത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം കേസുകളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിവിധ ആശുപത്രിയില്‍ കുഞ്ഞിനെ കാണിച്ചിട്ടും വയറുവേദനയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മധ്യപ്രദേശുകാരായ മാതാപിതാക്കള്‍ പറയുന്നു. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് സംഭവിച്ചേക്കാവുന്ന അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിക്ക് വയറുവേദന ആരംഭിച്ചത്.

Keywords:  Doctors in Gujarat remove an undeveloped embryo from 18-month-old infant’s stomach, Ahmedabad, News, Health, Health and Fitness, Child, Parents, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia