ഡോക്ടേഴ്സ് ദിനാചരണം: ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന് പ്രത്യേക അവാര്‍ഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.07.2017) ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ തോറാസിക് സര്‍ജനും സൂപ്രണ്ടുമായ ഡോ. ജയകുമാറിന് പ്രത്യേക അവാര്‍ഡ് പ്രഖ്യാപിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് ഡോ. ജയകുമാറാണ്.

ഡോക്ടേഴ്സ് ദിനാചരണം: ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന് പ്രത്യേക അവാര്‍ഡ്

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. പി എ മുഹമ്മദ് കുഞ്ഞി, ആരോഗ്യ ചികിത്സ രംഗത്തെ പ്രവര്‍ത്തനത്തിന് പാലക്കാട് ജില്ലാ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി ബി ഗുജറാള്‍, ഇ എസ് ഐ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ത്തല ഇ എസ് ഐ ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ടി അഗസ്റ്റിന്‍, സ്വകാര്യ മേഖലയില്‍ നിന്ന് കോഴിക്കോട് കെ എം സി ടിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. സ്വകാര്യ മേഖലയില്‍ നിന്ന് എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയിലെ ഡോ. പി എ ലളിത പ്രത്യേക അവാര്‍ഡിന് അര്‍ഹയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Doctor, Award, Health, Health department, Doctors day: Dr Jayakumar wins special award.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia