Health | കൈകളിലും കാലുകളിലും ഈ മാറ്റങ്ങളുണ്ടോ? ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാവാം!


● കൈവിരലുകളിലും കാൽവിരലുകളിലും ഉണ്ടാകുന്ന നിറം മാറ്റം ശ്രദ്ധിക്കുക.
● വേദനയും വീക്കവും അവഗണിക്കരുത്.
● നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാവുന്നതാണ്.
● പുകവലി ശ്വാസകോശ കാൻസറിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.
ന്യൂഡൽഹി: (KVARTHA) ശ്വാസകോശത്തിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന അവസ്ഥയാണ് ശ്വാസകോശ കാന്‍സര്‍. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച്, ഒരു പുരുഷന് തന്റെ ജീവിതകാലത്ത് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത 17 ല്‍ ഒന്ന് ആണ്. സ്ത്രീക്ക് ഇത് 18 ല്‍ ഒന്ന് ആണ്. ശ്വാസകോശ കാന്‍സറിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം പുകവലിയാണ്. എന്നാല്‍ പുകവലിക്കാത്തവരിലും ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പെട്ടെന്ന് രോഗ നിര്‍ണയം നടത്തി കാന്‍സര്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് ശ്വാസകോശ കാന്‍സര്‍. ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ചികിത്സ നേരത്തെ തുടങ്ങാം. ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കൈകളിലും കാലുകളിലും കാണാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൈകളിലും കാലുകളിലും കാണാവുന്ന ശ്വാസകോശ കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ഇതാ.
1. ശ്വാസകോശ അര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ ക്ലബ്ബിംഗ്. ഈ അവസ്ഥമൂലം കൈവിരലുകളുടെയോ കാല്‍വിരലുകളുടെയോ അഗ്രഭാഗത്ത് വീര്‍ക്കാന്‍ സാധ്യതയുണ്ട്.
വൃത്താകൃതിയിലോ മുഴയുടെ രൂപത്തിലോ ഇത് കാണപ്പെടും. നഖങ്ങള്‍ മൃദുവാകുകയും വിരലുകളുടെ അരികില്‍ വളയുകയും ചെയ്‌തേക്കാം.
2. ശ്വാസകോശ അര്‍ബുദമുള്ള ചിലരില്‍ കൈകളിലും കാലുകളിലും കഠിനമായ വേദനയോ വീക്കമോ അനുഭവപ്പെടാം.
3. ശ്വാസകോശ അര്‍ബുദം ചിലപ്പോള്‍ നഖത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകും. ശ്വാസകോശ അര്‍ബുദമുള്ളവരുടെ കൈകളിലെയും കാലുകളിലെയും നഖങ്ങളില്‍ നീലയോ പര്‍പ്പിള്‍ നിറമോ പ്രത്യക്ഷപ്പെടാം. അര്‍ബുദം ഓക്‌സിജന്‍ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
4. കൈകളിലും കാലുകളിലും വീക്കം. ശ്വാസകോശാർബുദം രക്തയോട്ടത്തെയോ ലിംഫ് ദ്രാവകം ഒഴുകുന്നതിനെയോ തടസ്സപ്പെടുത്തുമ്പോൾ കൈകളിലും കാലുകളിലും നീര് വരാം. ഇത് രക്തം ശരിയായി സഞ്ചരിക്കാത്തതിനാലോ ലിംഫ് ദ്രാവകം കെട്ടിക്കിടക്കുന്നതിനാലോ സംഭവിക്കാം.
5. കൈകളിലോ കാലുകളിലോ ഉണ്ടാകുന്ന മരവിപ്പ് ശ്വാസകോശ അര്‍ബുദം നാഡികളെ ബാധിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. നെഞ്ചിന്റെ ഭിത്തിയിലേക്കോ അടുത്തുള്ള ടിഷ്യൂകളിലേക്കോ കാന്‍സര്‍ പടരുമ്പോഴാണ് ഈ ലക്ഷണം സാധാരണമായി കാണപ്പെടുന്നത്.
ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനായി നൽകിയിട്ടുള്ളതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതിരിക്കുക. ഡോക്ടറെ സമീപിച്ച് ശരിയായ രോഗനിർണയം നടത്തുകയും ചികിത്സ തേടുകയും ചെയ്യുക.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Lung cancer symptoms can appear in the hands and feet, including digital clubbing, severe pain, swelling, nail discoloration, and numbness. Early detection and treatment can improve outcomes.
#LungCancer #CancerSymptoms #HealthTips #EarlyDetection #MedicalAdvice #CancerAwareness