രോഗികളെ ഉപഭോഗ വസ്തുവിനെ പോലെ കാണരുത്: അനാവശ്യ പരിശോധനകള്‍ നിര്‍ദേശിച്ചാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി മുംബൈ പൊലീസ് കമിഷണര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 04.04.2022) രോഗികളെ ഉപഭോഗ വസ്തുവിനെ പോലെ കാണരുതെന്നും അനാവശ്യ പരിശോധനകള്‍ നിര്‍ദേശിച്ചാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നമുുള്ള മുന്നറിയിപ്പുമായി മുംബൈ പൊലീസ് കമിഷണര്‍ സഞ്ജയ് പാണ്ഡെ. ഞായറാഴ്ച തന്റെ പ്രതിവാര സോഷ്യല്‍ മീഡിയ പ്രസംഗത്തിലാണ് അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

രോഗികളെ ഉപഭോഗ വസ്തുവിനെ പോലെ കാണരുത്:  അനാവശ്യ പരിശോധനകള്‍ നിര്‍ദേശിച്ചാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി മുംബൈ പൊലീസ് കമിഷണര്‍

കോവിഡ് കാലത്ത്, ഡയഗ്‌നോസ്റ്റിക് കംപനികള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ ഉപയോഗിച്ച് പണം സമ്പാദിച്ചതിന് കണക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡെയുടെ വാക്കുകള്‍ ഇങ്ങനെ:

'നിങ്ങളുടെ അടുത്തേക്ക് വരുന്ന രോഗിക്ക് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അവരെ ഒരു ഉപഭോഗ വസ്തുവായി പരിഗണിക്കാന്‍ പാടില്ല, ഒരു കാരണവുമില്ലാതെ അനാവശ്യ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്യരുത്. ചില ഡോക്ടര്‍മാര്‍ക്ക് ലാബുകളുമായും മരുന്ന് കംപനികളുമായും നല്ല ബന്ധമുണ്ടെന്ന കാര്യം അറിയാമെന്നും ' പാണ്ഡെ പറഞ്ഞു.

പൊലീസും ഡോക്ടര്‍മാരും സമാനമായ ജോലികള്‍ ചെയ്യുന്നു, മറ്റ് മാര്‍ഗങ്ങളില്ലാത്തപ്പോള്‍ മാത്രമാണ് ആളുകള്‍ അവരെ സമീപിക്കുന്നത്. അതിനാല്‍, രോഗികളുടെ ആത്മവിശ്വാസം നേടുകയും അവരെ നന്നായി ചികിത്സിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. 'ഞങ്ങളെപ്പോലെ, ഡോക്ടര്‍മാര്‍ക്കിടയിലും അപവാദങ്ങളുണ്ട്. അവരില്‍ ചിലര്‍ രോഗികളോട് നൂറുകണക്കിന് പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെടുന്നു.'

ആവശ്യമില്ലാത്ത 20 ടെസ്റ്റുകള്‍ക്കായി 20 സ്ഥലങ്ങളിലേക്ക് രോഗികളെ റഫര്‍ ചെയ്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ പണം സമ്പാദിക്കുന്നത്. എനിക്കും കോവിഡ് വന്നു, പക്ഷേ എന്റെ ഡോക്ടര്‍ എനിക്ക് പാരസെറ്റമോള്‍ നിര്‍ദേശിച്ചു, അത് മതിയായിരുന്നു. പാന്‍ഡെമികില്‍ അവര്‍ രക്തത്തിന്റെ എല്ലാ കോണുകളും പരിശോധിച്ചു, രോഗികളോട് എക്‌സ്-റേയും മറ്റ് വിവിധ പരിശോധനകളും നടത്താന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍ അത് ആവശ്യമായിരുന്നു ' എന്നും അദ്ദേഹം വ്യക്തമാക്കി.

'അനാവശ്യ പരിശോധനകള്‍ നടത്തി പണം തട്ടുന്നു എന്നുകാട്ടി കുറച്ച് പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇനിയും പരാതികള്‍ ലഭിച്ചാല്‍ ഡോക്ടര്‍മാര്‍ക്കെ നടപടിയെടുക്കും. അനാവശ്യ പരിശോധനകള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമം. മറിച്ച് ചെയ്താന്‍ വഞ്ചനയായി കണക്കാക്കും' എന്നും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ പഠിച്ചത് ഒരു സര്‍കാര്‍ കോളജിലാണെങ്കില്‍, പഠിക്കാന്‍ ഇളവുകളൊക്കെ കിട്ടിക്കാണും. പൊതു പണമാണ് അതിനെല്ലാം ഉപയോഗിച്ചത്. വിദേശത്ത് ഇത്തരത്തിലുള്ള വിദ്യാഭ്യാസം നേടാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയില്ല. നിങ്ങളുടെ ബന്ധുക്കളോട് എന്ത് പരിശോധനകളാണ് എടുക്കാന്‍ ആവശ്യപ്പെടുന്നത് അതുപോലെ തന്നെ നിങ്ങളെ കാണാന്‍ വരുന്ന രോഗികള്‍ക്കും അത്തരം പരിശോധനകള്‍ മാത്രം നല്‍കുക' എന്നും പാണ്ഡെ തന്റെ ഫേസ്ബുക് ലൈവ് പ്രസംഗത്തില്‍ പറഞ്ഞു.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക് ഓടിക്കുന്നവര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു, അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുംബൈ പൊലീസിന്റെ ചുമതലയേറ്റ ശേഷം, പാണ്ഡെ ശബ്ദ മലിനീകരണത്തിന്റെ പ്രശ്‌നം മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുക്കുകയും രാത്രിയില്‍ പണിയെടുക്കാതിരിക്കാനും ശബ്ദ തടസങ്ങള്‍ സ്ഥാപിക്കാനും ബില്‍ഡര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഡെവലപര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ പൊലീസ് നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: 'Do not treat patients like a commodity': Mumbai CP Sanjay Pandey issues stern warning to doctors, Mumbai, News, Health, Health and Fitness, Doctor, Warning, Police, National.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia