മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ മുറിവില്‍ പുഴുവരിച്ചതുപോലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കരുത്; മുന്നറിയിപ്പു നല്‍കി മനുഷ്യാവകാശ കമിഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.08.2021) മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ തലയ്ക്ക് പിന്നിലെ മുറിവ് പുഴുവരിച്ചതുപോലുള്ള വീഴ്ച സംഭവിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍.

മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ മുറിവില്‍ പുഴുവരിച്ചതുപോലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കരുത്; മുന്നറിയിപ്പു നല്‍കി മനുഷ്യാവകാശ കമിഷന്‍
Aster mims 04/11/2022
സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡികെല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായി മെഡികെല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമിഷനെ അറിയിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കമിഷന്‍ ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി അനില്‍കുമാറിന്റെ തലയിലെ മുറിവിലാണ് രോഗീ പരിചരണത്തിലെ വീഴ്ച കാരണം പുഴുവരിച്ചത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍കുമാറിനെ തിരുവനന്തപുരം മെഡികെല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെ കോവിഡ് രോഗബാധിതനായി.

വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമിഷന്‍ 2021 ഫെബ്രുവരി 23 ന് മെഡികെല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മെഡികെല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമിഷനില്‍ റിപോര്‍ട് സമര്‍പ്പിച്ചു.

ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരെ സെന്‍ഷര്‍ ശിക്ഷ നല്‍കിയതായി റിപോര്‍ടില്‍ പറയുന്നു. കോവിഡ് മഹാമാരിയില്‍ ജോലിഭാരം വകവയ്ക്കാതെ ജോലിചെയ്തതു കൊണ്ടാണ് ഇവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കാതെ സൗമ്യമായ നിലപാട് സ്വീകരിച്ചതെന്ന് റിപോര്‍ടില്‍ പറയുന്നു.

ചികിത്സാപിഴവ് വരുത്തിയ ഓര്‍തോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍കാരിന്റെ പരിഗണനയിലാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords:  Do not repeat the worm-like fall on the patient's wound while Covid is being treated at the Medical College Hospital; Human Rights Commission issued a warning, Thiruvananthapuram, News, Health, Health and Fitness, Warning, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia