Vaccination | കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ 15ന് നടക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മുഖാന്തിരം കുളമ്പുരോഗം നിയന്ത്രിക്കുന്നതിനായി ദേശീയ കുളമ്പുരോഗ പ്രതിരോഗ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 15ന് രാവിലെ 10 മണിക്ക് വെറ്റിനറി കേന്ദ്രത്തിലെ ഹാളില്‍ നടക്കും. 

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ് ജെ ലേഖ പദ്ധതി വിശദീകരണം നടത്തും.
Aster mims 04/11/2022

ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ടി വി വിജയമോഹനന്‍, മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂടി ഡയറക്ടര്‍ ഡോ ബി അജിത്ത് ബാബു, ഡോ എ കെ അബ്ദുല്‍ ഹക്കീം, ടിരമേശന്‍, ഡോ ഒ എം അജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. 

Vaccination | കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ 15ന് നടക്കും


നവംബര്‍ 15 മുതല്‍ ഡിസംബര്‍ എട്ടുവരെയുള്ള തീയതികളില്‍ വാക്സിനേറ്റര്‍മാര്‍ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ എസ് ജെ ലേഖ, ഡോ ബി അജിത്ത് ബാബു, ഡോ എ നസീമ എന്നിവര്‍ പങ്കെടുത്തു.

Keywords: News,Kerala,State,Kannur,vaccine,Animals,Cow,Health,Doctor,Press-Club,Press meet,Disease, District level third phase of foot-and-mouth disease vaccination will be inaugurated on November 15
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia