കൊറോണ പ്രതിരോധം: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജില്ലാ കലക്ടര്‍ ഏറ്റെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.03.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഏറ്റെടുത്തു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളജിനെ ഏറ്റെടുത്തത്.

ജില്ലയിലും സമീപ ജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധം: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജില്ലാ കലക്ടര്‍ ഏറ്റെടുത്തു

ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ സര്‍ക്കാര്‍ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്.

മെഡിക്കല്‍ കോളജിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കേരളത്തിലെ കോളജുകളില്‍ ഒന്നാണിത്.

Keywords:  District collector takes over Anjarakandi  medical college for coronavirus isolation ward, Kannur, District Collector, Medical College, Health, Health & Fitness, News, Trending, Patient, Kerala, Treatment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia