കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ല, ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ജില്ലാ കലക്ടര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 24.03.2020) ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം നേരിട്ട സാഹചര്യമുണ്ടായിരുന്നെങ്കിലും അത് പരിഹിച്ചു.

ഓരോ യൂണിറ്റിലും പകുതി തൊഴിലാളികള്‍ വീതം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യും. കയറ്റിറക്ക് തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളില്‍ പൊലീസ് സേവനം ഉപയോഗപ്പെടുത്തും. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ രാവിലെ 11മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം.

കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ല, ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ജില്ലാ കലക്ടര്‍

ബേക്കറികളും തുറക്കേണ്ടതാണ്. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. യാതൊരു കാരണവശാലും കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. അവശ്യസാധനങ്ങള്‍ക്ക് കടകളില്‍ എത്തുന്നവര്‍ പൊലീസ് നിര്‍ദ്ദേശം അനുസരിക്കണം. കടകളില്‍ ക്യൂ പാലിക്കണം . മത്സ്യം, ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കും.

Keywords:  District Collector says no food famine in Kasaragod, Kasaragod, News, District Collector, Auto & Vehicles, Food, Police, Trending, Kerala, Health, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia