Complaint | യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും കൊഴിഞ്ഞതില്‍ മനംനൊന്ത് 26 കാരന്‍ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കളുടെ പരാതി; 'ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) അത്തോളി ഉള്ളിയേരി നോര്‍ത് കന്നൂര്‍ സ്വദേശി തണ്ണീരി വീട്ടില്‍ പ്രഭാകരന്റെ മകന്‍ പ്രശാന്തി(26)നെ കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കളുടെ പരാതി. നഗരത്തിലെ ഒരു ക്ലിനികിലെ ഡോക്ടര്‍ക്കെതിരെയായിരുന്നു പരാതി. 
Aster mims 04/11/2022

സംഭവദിവസം സ്ഥലത്തെത്തിയ പൊലീസ് ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിനു ചികിത്സിച്ച ഡോക്ടര്‍ ആണെന്നും മുടി കൊഴിയുന്നതിന്റെ മനോവിഷമത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുവെന്നാണ് വിവരം. 

കുറിപ്പില്‍ പറയുന്ന പ്രകാരം: 2014 മുതല്‍ കോഴിക്കോട് ക്ലിനികില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെയും ദേഹത്തെയും രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. വീണ്ടും മരുന്നു തുടര്‍ന്നെങ്കിലും ഒരുഫലവും കണ്ടില്ല. 2020 വരെ ചികിത്സയിലായിരുന്നു.

Complaint | യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും കൊഴിഞ്ഞതില്‍ മനംനൊന്ത് 26 കാരന്‍ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കളുടെ പരാതി; 'ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി'


മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ പ്രശാന്ത് നിരാശനായിരുന്നുവെന്നും ഇത് വിവാഹാലോചനയെപ്പോലും ബാധിച്ചതോടെ പ്രശാന്ത് ദുഃഖിതനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്.

എന്നാല്‍ പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി പൊലീസ് പറഞ്ഞു. പേരാമ്പ്ര എ എസ് പിക്ക് കുടുംബം നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറയുന്നത്. 

Keywords: News,Kerala,State,Kozhikode,Local-News,Suicide,Complaint,Police, Doctor,Health, Distressed over hair loss, Man commits suicide after blaming doctor in suicide note
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia